അടിപൊളിയൊരു നാലുമണി പലഹാരമാണ് ചക്ക വട. പഴുത്ത ചക്കയുടെ മധുരവും തേങ്ങയുടെ രുചിയും ചേരുന്ന ഈ വിഭവം തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്.

ആവശ്യമായ സാധനങ്ങൾ
പഴുത്ത ചക്കച്ചുള - 1 കപ്പ് (കുരു കളഞ്ഞത്)
ചിരകിയ തേങ്ങ - ½ കപ്പ്
ശർക്കര - 2-3 ടേബിൾ സ്പൂൺ (മധുരത്തിനനുസരിച്ച് മാറ്റം വരുത്താം)
അരിപ്പൊടി - 2-3 ടേബിൾ സ്പൂൺ
ജീരകം - ½ ടീസ്പൂൺ
ചുക്കുപൊടി - ഒരു നുള്ള്
ഏലയ്ക്കാപ്പൊടി - ¼ ടീസ്പൂൺ
ഉപ്പ് - ഒരു നുള്ള്
എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കുരു കളഞ്ഞ ചക്കച്ചുളകൾ, ചിരകിയ തേങ്ങ, ശർക്കര, ജീരകം, ചുക്കുപൊടി, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് മിക്‌സിയിൽ ചെറുതായി ഒന്ന് അടിച്ചെടുക്കുക (കൂടുതൽ അരഞ്ഞുപോകാതെ അല്പം തരിതരിപ്പായി അരയ്ക്കുന്നതാണ് നല്ലത്).
ഈ കൂട്ടിലേക്ക് അരിപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. വടയുടെ ആകൃതിയിൽ കൈവെള്ളയിൽ വെച്ച് പരത്താൻ പാകത്തിലുള്ള കട്ടി ഇതിനുണ്ടായിരിക്കണം.
കൈകളിൽ അല്പം വെള്ളം തടവി മാവിൽ നിന്ന് ചെറിയ ഉരുളകളെടുത്ത് വടയുടെ ആകൃതിയിൽ പരത്തിയെടുക്കുക.
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, മീഡിയം തീയിൽ വടകൾ ഇട്ട് രണ്ട് വശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക.
Content Highlights: Make delicious Chakka Vada easily! This ripe jackfruit and coconut fritter is a perfect tea-time treat. Get the simple recipe & enjoy this popular South Indian snack!
Published: 23 Dec 2025, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented