വൈകീട്ട് സ്കൂള്‍ വിട്ടുവരുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാക്കിക്കൊടുക്കാന്‍ ഒരു രസികന്‍ വിഭവം

ആവശ്യമായ സാധനങ്ങൾ:
ബ്രെഡ് : പത്ത് കഷണം
പാൽ : അരക്കപ്പ്
തേങ്ങ ചിരവിയത് : മൂന്ന് ടീസ്പൂൺ
ഉപ്പ് : ആവശ്യത്തിന്
ഉള്ളിൽ നിറയ്ക്കുന്നതിന് കോഴിമുട്ട : രണ്ടെണ്ണം
പഞ്ചസാര : മൂന്ന് ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടിച്ചത് : അര ടീസ്പൂൺ
അണ്ടിപ്പരിപ്പ്, മുന്തിരി : അഞ്ചെണ്ണം വീതം
നെയ്യ് : ഒരു ടേബിൾ സ്പൂൺ
എണ്ണ : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ബ്രെഡിന്റെ വശങ്ങൾ കളഞ്ഞശേഷം ബ്രെഡ് പൊടിച്ചെടുക്കുക.
ബ്രെഡ് പൊടിച്ചതും പാലും തേങ്ങചിരവിയതും അല്പം ഉപ്പും ചേർത്ത് മാവ് രൂപത്തിൽ കുഴച്ചെടുക്കുക.
പാനിൽ എണ്ണയൊഴിച്ച് തിളപ്പിച്ചശേഷം നെയ്യും അണ്ടിപ്പരിപ്പും മുന്തിരിയുമിട്ട് വറുക്കുക.
ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് കോഴിമുട്ടയും പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും ചേർത്ത് നന്നായി ഇളക്കുക.
നേരത്തെ കുഴച്ചുവച്ച മാവ് ചെറു ഉരുളകളാക്കി ഉള്ളിൽ കോഴിമുട്ട മിശ്രിതം ചേർത്ത് ഉന്നക്കായയുടെ രൂപത്തിലാക്കി എണ്ണയിൽ പൊരിച്ചെടുക്കുക. ബ്രെഡ് ഉന്നക്കായ റെഡി.
Content Highlights: Quick and easy snack preparation using bread slices, Perfect for kids' after-school snacks, Step-by-step guide from dough preparation to frying.
Published: 10 Jul 2026, 04:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented