ആവശ്യമായ സാധനങ്ങൾ:
പൊടിച്ച പഞ്ചസാര : ഒരു കപ്പ്
To advertise here,
കൊക്കോ പൗഡർ : മുക്കാൽ കപ്പ്
പാൽപ്പൊടി : കാൽ കപ്പ്
വെളിച്ചെണ്ണ/വെണ്ണ : മുക്കാൽ കപ്പ്
അണ്ടിപ്പരിപ്പ്, പിസ്ത : മൂന്നെണ്ണം
തയ്യാറാക്കുന്ന വിധം:
- പഞ്ചസാരപ്പൊടിയും കൊക്കോ പൗഡറും പാൽപ്പൊടിയും ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത് ഒന്നിച്ച് ചേർക്കുക. കട്ടകൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്താനാണ്.
- ഇനി അടുപ്പ് കത്തിച്ച് ഒരു പാനിൽ വെള്ളമൊഴിക്കുക. ഇതിലേക്ക് മറ്റൊരു പാത്രം ഇറക്കിവയ്ക്കണം.
- ഇതിൽ വെളിച്ചെണ്ണ ഒഴിക്കുക. ചൂടായ വെളിച്ചെണ്ണയിലേക്ക് പൊടികളെല്ലാം കുറേശ്ശെ ചേർക്കണം.
- നന്നായി ഉരുകിക്കഴിയുമ്പോൾ വാങ്ങി വയ്ക്കാം. ഇത് ഇഷ്ടമുള്ള ഷേപ്പിലുള്ള അച്ചിലേക്ക് ഒഴിച്ചോളൂ. ഐസ്ട്രേയിൽ ഒഴിച്ചാലും മതി.
- വേണമെങ്കിൽ ചെറുതായി നുറുക്കിയ അണ്ടിപ്പരിപ്പോ പിസ്തയോ ചേർക്കാം.
- ഇനി ഇത് ഫ്രീസറിൽ വച്ച് തണുപ്പിച്ചെടുത്തോളൂ. ഹോംമെയ്ഡ് ചോക്ലേറ്റ് തയ്യാർ.
Content Highlights: Uses simple household ingredients like powdered sugar, cocoa powder, and milk powder.
Published: 09 Nov 2026, 12:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,



Most Commented