ആവശ്യമായ സാധനങ്ങള്‍:

To advertise here,

നന്നായി പഴുത്ത വാഴപ്പഴം: രണ്ടെണ്ണം

ആട്ടപ്പൊടി: രണ്ട് കപ്പ്

പഞ്ചസാര: കാല്‍ കപ്പ്

പുളിയില്ലാത്ത തൈര്: രണ്ട് ടേബിള്‍ സ്പൂണ്‍

ബേക്കിങ് സോഡ: ഒരു നുള്ള്

ജീരകം: അര ടീസ്പൂണ്‍

ഉപ്പ്, വെളിച്ചെണ്ണ: ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം:

വാഴപ്പഴം കട്ടയില്ലാതെ ഉടച്ചെടുക്കണം.

ഇതിലേക്ക് തൈര്, പഞ്ചസാര, ജീരകം, ബേക്കിങ് സോഡ, ഉപ്പ് എന്നിവ ചേര്‍ത്തിളക്കാം.

ഈ കൂട്ടിലേക്ക് ആട്ടപ്പൊടി ചേര്‍ത്ത് കുഴച്ച് മാവാക്കുക.

മാവിന് മുകളില്‍ അല്‍പം എണ്ണ പുരട്ടി 3-4 മണിക്കൂര്‍ വെയ്ക്കണം.

ശേഷം ഇതില്‍നിന്നും കുറേശ്ശെയെടുത്ത് പരത്തി എണ്ണയില്‍ വറുത്തുകോരാം. രസികന്‍ ബനാന ബണ്‍ റെഡി.