സ്‌കൂളിൽ വന്നൊരു മാജിക് അങ്കിൾ

To advertise here,

വിദ്യകളനവധി കാട്ടുന്നു

ഒഴിഞ്ഞ തൊപ്പികളുള്ളിൽ നിന്നും

ഒരു മുയലെയുട ചാടുന്നു

കറുത്ത നീളൻ വടിയതു വീശി

വർണക്കുടയായ് മാറ്റുന്നു

വെളുത്ത പുള്ളിത്തൂവാലകളിൽ

അരിപ്രാവുകൾ പററുന്നു

കുട്ടികളെല്ലാം കൈനീട്ടുമ്പോൾ

മിഠായിപ്പൊതി നൽകുന്നു

അങ്കിൾ കാട്ടും വിദ്യകളൊക്കെ

കുട്ടികൾ കണ്ടു രസിക്കുന്നു!