വ്യായാമം എന്നു കേൾക്കുമ്പോൾ ജിം, വർക്ക്ഔട്ട്, ട്രെഡ്മിൽ തുടങ്ങിയവയാണ് പലരുടെയും മനസ്സിലെത്തുന്നത്. എന്നാൽ ദിവസത്തിലെ ഒരു മണിക്കൂർ മാത്രം വ്യായാമത്തിനായി മാറ്റിവെച്ചാൽ മതിയോ? ബാക്കി സമയത്തെ നമ്മുടെ ചലനങ്ങൾ ആരോഗ്യത്തിൽ എത്രത്തോളം പ്രധാനമാണ്?

To advertise here,

‘വ്യായാമം മാത്രം മതിയോ?’ എന്ന ചോദ്യത്തിൽനിന്നാണ് ‘ചിൽ മാടി’ ഹെൽത്ത് പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡ് വിശാലമായ ആരോഗ്യചർച്ചയിലേക്ക് കടക്കുന്നത്. ദിവസം മുഴുവൻ ഇരിക്കുന്ന ശീലം, നടത്തം, സ്ട്രെങ്ത് ട്രെയിനിങ്, സ്ക്രീൻ ടൈം തുടങ്ങി ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളാണ് എപ്പിസോഡ് ചർച്ച ചെയ്യുന്നത്.തിരുവനന്തപുരം രാജീവ് ഗാന്ധി സ്പോർട്സ് മെഡിസിൻ സെന്ററിൽ നിന്നും ഡോക്ടർ നീന ടി വി യോട് ചോദ്യങ്ങൾ ചോദിക്കുന്നതു എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജിയും ആർ ജെ അച്ചുവുമാണ് .

വ്യായാമം മാത്രം മതിയോ? അതോ നമ്മുടെ ദിവസം തന്നെ കുറച്ചുകൂടി ചലനാത്മകമാകണോ?