തീവണ്ടി കാണാൻ എന്തുരസം

To advertise here,

തീവണ്ടി കാണാനെന്തുരസം

ആ വണ്ടി കേറാനെന്തുരസം!

ബോഗികൾ തമ്മിൽ ചേർത്ത വണ്ടി

പാളത്തിലൂടെ ചലിക്കും വണ്ടി

കുട്ടികൾ ഞങ്ങൾക്കിഷ്ടമാണേ

തീവണ്ടിയിൽ കേറി യാത്ര ചെയ്യാൻ!

വേഗത്തിലോടുന്ന നല്ല വണ്ടി

കാടും മലകളും താണ്ടും വണ്ടി

അങ്ങകലെന്നെയൊരു പൊട്ടുപോലെ

പോയ് മറയുന്നൊരാനേരം വരെ

വണ്ടിയെ ഞാൻ നോക്കി നിൽക്കുമല്ലോ!