കുഞ്ഞുകിടാവുണ്ടെന്നുടെ വീട്ടിൽ
ഞങ്ങളു തമ്മിൽ കൂട്ടാണ്!
എണ്ണമിനുപ്പുള്ളവളുടെ രൂപം
കാണാനെന്തൊരു ചേലാണ്
മോളെ എന്നു വിളിക്കുന്നേരം
ഓടിപ്പാഞ്ഞൊരു വരവാണ്!
അമ്മപ്പശുവിൻ അകിടിൽമുട്ടി
പാലുകുടിക്കുക പതിവാണ്
പള്ള നിറഞ്ഞു കഴിഞ്ഞാലവളോ
തുള്ളിച്ചാടി നടപ്പാണ്!
തുള്ളിച്ചാടി തളരുനേരം
കണ്ണുമടച്ചു കിടപ്പാണ്
അമ്മപ്പശുവകലെപ്പോയാൽ
അമ്മേയെന്നൊരു വിളിയാണ്!
അവളുടെ കുസൃതികൾ
കണ്ടാൽ ഇഷ്ടം

To advertise here,

തോന്നാത്തവരായ് ആരാണ്?