ഒന്നും രണ്ടും മൂന്നുംകൂടി

To advertise here,

പന്തുകളിക്കും നേരത്ത്

നാലും അഞ്ചും ഓടിയടുത്ത്

പന്തുകളിക്കരുതെന്നോതി

ആറാമൻ അതുകണ്ടപ്പോഴുട-

നോടിയടുത്തു പറഞ്ഞുടനേ

പിള്ളേരല്ലേ തടയല്ലേയവർ

ഓടിനടന്നു കളിച്ചോട്ടെ

ഇതുകേട്ടരിശം പൂണ്ടിട്ടേഴ്

എട്ടാമനെയും കൂട്ടിയുടൻ

നീളൻ വടിയും കൈയിലെടുത്ത്

അവരുടെ നേരെയടുത്തപ്പോൾ

നാട്ടിലെ മുഖ്യൻ ഒൻപതു വന്നൂ

പത്താമനെയും തുണകൂട്ടി

കൈയും പൊക്കി വിളിച്ചുപറഞ്ഞു

കളിച്ചുവളരണമോർത്തോളൂ

അറിവിന്നൊപ്പം കളികളുമവരുടെ

കഴിവു വളർത്തുമറിഞ്ഞോളൂ!