പൂച്ചയുടെ മീശപോലുള്ള പൂക്കൾ! കേൾക്കുമ്പോൾ അദ്ഭുതം തോന്നുന്നുണ്ടല്ലേ, കൂട്ടുകാരേ? എന്നാൽ, അങ്ങനെയൊരു ചെടി നമ്മുടെ നാട്ടിലുമുണ്ട്. 'പൂച്ചമീശ' എന്നാണ് ഈ ചെടിയുടെ പേര്. പൂക്കളിൽനിന്ന് നീണ്ടുനിൽക്കുന്ന നൂലുപോലെയുള്ള കേസരങ്ങളാണ് ഈ ചെടിയുടെ ഏറ്റവും വലിയ പ്രത്യേകത. അവ കണ്ടാൽ പൂച്ചയുടെ മീശപോലെ തോന്നും. അതുകൊണ്ടാണ്, ഇംഗ്ലീഷിൽ ഇതിനെ 'കാറ്റ്സ് വിസ്കേഴ്സ്' (Cat's Whiskers) എന്ന് വിളിക്കുന്നത്. 'ഓർത്തോസൈഫോൺ അരിസ്റ്റാറ്റസ്' (Orthosiphon aristatus) എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. തുളസിയുടെ കുടുംബത്തിലാണ് ഈ ചെടിയും ഉൾപ്പെടുന്നത്.
കേരളത്തിൽ വെള്ള, ഇളംവയലറ്റ് നിറങ്ങളിലുള്ള പൂക്കളോടുകൂടിയ പൂച്ചമീശച്ചെടികൾ കാണാം.
ഇതിനൊരു രസകരമായ പേരുകൂടിയുണ്ട്-കിഡ്നി ടീ പ്ലാന്റ്. ഈ ചെടിയുടെ ഇലകളുപയോഗിച്ച് പരമ്പരാഗതമായി ഒരുതരം ഔഷധച്ചായ തയ്യാറാക്കാറുണ്ട്. ഈ ചായ മൂത്രത്തിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുമെന്ന് കരുതപ്പെടുന്നതിനാൽ, വൃക്കകളുടെയും മൂത്രനാളികളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട പരമ്പരാഗത ചികിത്സകളിൽ ഇതുപയോഗിച്ചിരുന്നു. അങ്ങനെയാണ് ചെടിക്ക് ഈ പേര് വന്നത്.
Content Highlights: Cat's Whiskers plant features unique flower stamens resembling a cat's mustache.
Published: 15 Nov 2026, 10:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented