കേരങ്ങൾ പീലി വിടർത്തിയാടും

To advertise here,

കേരളമാണെന്റെ ജന്മനാട്

കാടും മലകളും തോടുകളും

പാടവും ചേർന്നതാണെന്റെ നാട്!

പൂരവും തെയ്യവും കാവടിയും

കാവും നിറഞ്ഞതാണെന്റെ നാട്

കഥകളിമേളമുയർന്നുപൊങ്ങും

കലയുടെ കോവിലാണെന്റെ നാട്!

അല്ലിയും മല്ലിയും മുല്ലകളും

പൂത്തുലഞ്ഞാടുന്ന നല്ലനാട്

തത്തയും പ്രാവും മയിൽക്കിടാവും

തത്തിക്കളിക്കുന്നൊരെന്റെ നാട്!

വെണ്ണനെയ്ക്കിണ്ണവും കൈയിലേന്തി

വെണ്ണിലാവെത്തുന്ന പുണ്യനാട്

മണ്ണിനെ പൊന്നാക്കി മാറ്റിടുന്ന

മണ്ണിന്റെ മക്കൾ നിറഞ്ഞ നാട്!