കിണ്ണത്തിലുള്ളൊരു നെയ്യപ്പം കൊത്തി

To advertise here,

കണ്ണപ്പൻകാക്ക മരത്തിലെത്തി

എന്നിട്ടാനെയ്യപ്പം പൊത്തിലൊളിപ്പിച്ച്

കണ്ണപ്പൻകാക്ക പറന്നു പോയി.

കൊമ്പത്തിരിക്കുന്ന കുഞ്ഞപ്പനണ്ണാൻ

നെയ്യപ്പം കണ്ടോണ്ട് ചാടിയെത്തി

പൊത്തിലിരുന്നൊരു നെയ്യപ്പം മെല്ലെ

മൊത്തവും തിന്നു വിശപ്പടക്കി

മറ്റൊരു നെയ്യപ്പം കൊക്കിലൊതുക്കി

കണ്ണപ്പൻ കാക്ക പറന്നു വന്നു

നെയ്യപ്പം തട്ടിയ കുഞ്ഞപ്പനണ്ണാനെ

കണ്ടപ്പോൾ കാക്കയ്ക്ക് ദേഷ്യമായി

കുഞ്ഞപ്പനണ്ണാനെ കുറ്റം പറയുവാൻ

കണ്ണപ്പൻ കാക്ക വായ് തുറന്നു

കൊക്കിലിരുന്നൊരു നെയ്യപ്പമപ്പോൾ

അയ്യയ്യോ, പൊട്ടക്കുളത്തിൽ വീണു!