അലനും ഏട്ടൻ അമലിനും സ്‌കൂളില്ലാത്ത ദിവസം അമ്മയ്ക്ക് ആധിയാണ്. കണ്ണ് തെറ്റിയാൽ രണ്ടുംകൂടി തല്ലുതുടങ്ങും. സിനിമാസ്റ്റൈലിൽ മുടികുത്തിപ്പിടിച്ച് ചുമരിനിടിക്കും, പുറത്ത് കുത്തും...അമ്മയ്ക്ക് അത് ഓർക്കുമ്പോഴേ പേടിവരും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മിക്ക വീടുകളിലും ഉണ്ട്. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

To advertise here,
  • വളരുന്ന പ്രായത്തിൽ സഹോദരങ്ങൾ തമ്മിലുള്ള ഇത്തരം ശത്രുതകൾ സ്വാഭാവികമാണെന്ന് ആദ്യം മനസ്സിലാക്കുക. അക്കാര്യത്തിൽ ആൺപെൺ വ്യത്യാസമില്ല.
  • നിങ്ങളുടെ പരിചയത്തിലുള്ള അച്ചടക്കമുള്ള കുട്ടികളുമായി അവരെ താരതമ്യപ്പെടുത്തി വിഷമിക്കുന്നത് ആദ്യം നിർത്തുക. ഓരോ കുട്ടിയും വ്യത്യസ്തനാണെന്ന് മനസ്സിലാക്കുക.
  • അക്രമങ്ങൾ അതിരുകടക്കുമ്പോൾ അതിന്റെ കാരണത്തെ കുറിച്ചുകൂടി ചിന്തിക്കാം. ചെറിയ കുട്ടിക്ക് നിങ്ങൾ കൂടുതൽ കരുതലും വിട്ടുവീഴ്ചയും ചെയ്യുന്നതാവും മൂത്ത കുട്ടിയെ ചൊടിപ്പിക്കുന്നത്. അക്കാര്യങ്ങൾ സ്വയം വിലയിരുത്തുക.
  • ഇവർ പ്രശ്നക്കാരാണെന്ന് ഒരിക്കലും മറ്റുള്ളവരുടെ മുൻപിൽ വച്ച് പറയരുത്.
  • ഓരോ വഴക്കും തുടക്കമിട്ടത് ആരാണെന്ന് ചോദിച്ച് പക്ഷപാതമില്ലാതെ ശാസിക്കാം.
  • ഒരാൾ നിന്റെ സ്വന്തം ചേട്ടനല്ലേയെന്നും അവൻ നിന്റെ സ്വന്തം അനുജനല്ലേയെന്നുമൊക്കെ ഇടയ്ക്കിടെ പറയാം.
  • ഒന്നിച്ചു സ്നേഹത്തോടെ കഴിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്താം. അതിനു സഹായിക്കുന്ന കൊച്ചുകഥകളും പറഞ്ഞുകൊടുക്കാം.