ഒരു ദിവസം കുഞ്ഞിക്കാക്കയ്ക്ക് ഒരു നെയ്യപ്പം കിട്ടി. അവൻ നെയ്യപ്പവുംകൊണ്ട് ഒരു മരക്കൊമ്പിൽ ചെന്നിരുന്നു. അപ്പോഴതാ താഴെ ഒരു കുറുക്കൻ! അവൻ കുഞ്ഞിക്കാക്കയെ നോക്കി ചിരിച്ചു.
''നിന്റെ മനോഹരമായ പാട്ട് ഒന്നുപാടാമോ കുഞ്ഞിക്കാക്കേ?'', കുറുക്കൻ ചോദിച്ചു. തന്റെ നെയ്യപ്പം തട്ടിയെടുക്കാനുള്ള സൂത്രമാണ് അതെന്ന് കുഞ്ഞിക്കാക്കയ്ക്ക് മനസ്സിലായി. അവൻ വായിൽനിന്ന് നെയ്യപ്പം എടുത്ത് താഴെവീഴാതെ കാലിന്റെ അടിയിൽ വച്ചു. എന്നിട്ട് ഉറക്കെ പാടി: ''കാ... കാ... കാ... കാ...!'' നെയ്യപ്പം താഴെവീഴുന്നതും നോക്കിനിന്ന കുറുക്കൻ അതുകണ്ട് ചമ്മിപ്പോയി. അവൻ വേഗം സ്ഥലംവിട്ടു.
Content Highlights: Features a classic tale of a clever crow and a cunning fox, Teaches children presence of mind and intelligence, Engaging moral story for kids in Malayalam
Published: 17 Nov 2026, 10:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented