രാവിലെ കുട്ടികളെ ഉറക്കത്തില്‍നിന്ന് ഉണര്‍ത്തിയെടുക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

രാവിലെ കുട്ടികളെ ഉറക്കത്തിൽനിന്ന് ഉണർത്തിയെടുക്കാൻ പെടാപ്പാട് പെടുന്നവരാണ് മിക്ക രക്ഷിതാക്കളും. ഇനി ഉണർന്നാലോ ഉറക്കം മുറിഞ്ഞതിന്റെ ചിണുക്കവും മുറുമുറുപ്പുകളും. കുഞ്ഞുങ്ങളുടെ ഈ ഉണരാൻമടി മാറ്റി എടുക്കാൻ എളുപ്പവഴികൾ ഏറെയുണ്ട്. രാത്രി വൈകി ഉറങ്ങുന്ന ശീലമുള്ള കുട്ടികളുടെ കാര്യത്തിൽ ആ ശീലം ആദ്യം തന്നെ മാറ്റിയെടുക്കണം. എല്ലാ ദിവസവും രാത്രി കൃത്യസമയത്തുതന്നെ ഉറങ്ങാൻ അവരെ ശീലിപ്പിക്കാം. ഉറങ്ങുമ്പോഴും ഉണരുമ്പോഴും അച്ഛനമ്മമാർ ഒപ്പമുള്ളത് കുഞ്ഞുങ്ങൾക്ക് സുരക്ഷിതത്വ ബോധവും സന്തോഷവും നൽകും.
രാവിലെ ഉണർന്നുവരുന്ന കുഞ്ഞുങ്ങളോട് തിരക്കിട്ട് കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടുന്നതിനുപകരം അവർക്കൊപ്പം അല്പസമയം പങ്കിടുക. ഓരോ ദിവസവും സന്തോഷത്തോടെ ചെലവഴിക്കാൻ
അത് കുഞ്ഞുങ്ങൾക്ക് ഊർജം പകരും. കുട്ടി ഉണർന്നെഴുന്നേറ്റശേഷം തിരക്കുകളിലേക്ക് അവനെ അല്ലെങ്കിൽ അവളെ തള്ളി വിടുന്നതിനുപകരം പൂന്തോട്ടത്തിലോ മുറ്റത്തോ ടെറസിലോ അവർക്കൊപ്പം ഒന്ന് നടന്നു നോക്കൂ. പ്രകൃതിയിലെ പുലരിക്കാഴ്ചകൾ തീർച്ചയായും അവരെ സന്തോഷിപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിലും രാവിലെ എഴുന്നേൽക്കാൻ അതവർക്ക് പ്രചോദനം നൽകുകയും ചെയ്യും. രാവിലത്തെ തിരക്കിൽ ഇതല്പം പ്രയാസമുള്ളതാണെങ്കിലും അതിനുകൂടി അല്പസമയം നീക്കി വയ്ക്കണം.
രാവിലെ മോൻ നേരത്തെ എഴുന്നേറ്റാൽ അമ്മ വൈകീട്ട് മോന്റൊപ്പം കുറച്ചുനേരം കളിക്കാമെന്നോ നല്ലൊരു കഥ പറഞ്ഞുകൊടുക്കാമെന്നോ പറഞ്ഞുനോക്കൂ. അത് അനുസരിച്ചാൽ വാഗ്ദാനം പാലിക്കാനും അവരെ അഭിനന്ദിക്കാനും മറക്കരുത്. തിരക്കുകൾ കാരണം പലപ്പോഴും അച്ഛനമ്മമാർക്ക് രാവിലെ കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ സമയം കിട്ടാറില്ല. ഇത് കുഞ്ഞുങ്ങളുടെ രാവിലെകളെ വിരസമാക്കുന്നുണ്ടെന്ന് ഓർക്കുക. ഓരോ പ്രഭാതവും ചിരിക്കാനും സന്തോഷിക്കാനുമുള്ളതാണെന്ന തോന്നൽ കുഞ്ഞുങ്ങളുടെ മടി മാറ്റിയെടുക്കും. ഉറങ്ങാൻ കിടക്കുമ്പോഴും ഉണരുമ്പോഴും കുഞ്ഞുങ്ങളുടെ മനസ്സിൽ സങ്കടങ്ങൾ ഇല്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം.
Content Highlights: Struggling to wake up your kids in the morning? Discover simple, effective tips and tricks to make mornings easier and happier for both you and your children. Get your kids up with a smile!
Published: 19 Jan 2026, 12:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented