അച്ഛനും അമ്മയ്ക്കുമൊപ്പം പാർക്കിൽ പോയതാണ് ബിച്ചു. അൽപനേരം കഴിഞ്ഞില്ല, അവൻ ഇരുന്ന സ്ഥലം ഐസ്‌ക്രീം കപ്പും മിഠായിക്കടലാസുകളുംകൊണ്ട് നിറഞ്ഞു. ചില കുട്ടികൾ ഇങ്ങനെയാണ് വീടിനുപുറത്തിറങ്ങിയാൽ ചപ്പുചവറുകളും മറ്റും അലക്ഷ്യമായി വലിച്ചെറിയും. മുതിർന്നവരും ഇക്കാര്യത്തിൽ ഒട്ടും മോശക്കാരല്ല. വളരുന്ന കുട്ടികൾക്കൊപ്പം രക്ഷിതാക്കളും പാലിക്കേണ്ട ചില ശുചിത്വമര്യാദകളുണ്ട്. വ്യക്തിശുചിത്വം പോലെ പ്രധാനമാണ് പരിസര ശുചിത്വവും എന്നാൽ മിക്കപ്പോഴും അത് പാലിക്കപ്പെടുന്നില്ല. വീട്ടിൽ നിന്നാണ് അത് പഠിക്കേണ്ടത്. വീടുപോലെതന്നെയാണ് പൊതുസ്ഥലങ്ങളും. പൊതുസ്ഥലങ്ങൾ സ്വന്തം വീട് എന്നപോലെ സൂക്ഷിക്കാൻ കുട്ടികളെ ചെറുപ്പത്തിലേ പരിശീലിപ്പിക്കണം. റോഡിലോ മറ്റു പൊതുസ്ഥലങ്ങളിലോ ചപ്പുചവറുകൾ വലിച്ചെറിയരുതെന്നും റോഡിൽ അനാവശ്യമായി തുപ്പരുതെന്നും അവരോട് പറയണം. മറ്റുള്ളവരുടെ വീട്ടിൽ പോയാൽ ചെരുപ്പ് ഊരിയതിനുശേഷം മാത്രം അകത്ത് കടക്കുക. മിഠായിയോ മറ്റോ കഴിക്കുമ്പോൾ അതിന്റെ കടലാസ് നിലത്ത് ഇടാതെ വേസ്റ്റ് ബിന്നിൽ തന്നെ ഇടാൻ പരിശീലിപ്പിക്കുക. എല്ലാത്തിനുമുപരിയായി വൃത്തിയുടെയും നല്ല ശീലത്തിന്റെയും കാര്യത്തിൽ മാതാപിതാക്കൾ നല്ല മാതൃകകളാവുക. അതോടെ കുട്ടികളും നന്നാവും.
Content Highlights: Children learn hygiene habits by observing their parents' behavior
Published: 13 May 2026, 03:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented