ചിപ്പുകുട്ടന് ഒരു ബാറ്റും ബോളുമുണ്ടായിരുന്നു. പാവത്താനായിരുന്നു ബാറ്റ്. എന്നാൽ ബോളാകട്ടെ മഹാ അഹങ്കാരിയും. തരം കിട്ടുമ്പോഴൊക്കെ ബോൾ, ബാറ്റിനെ കളിയാക്കും.
''നീണ്ടിരിക്കുന്ന നിന്നെ കാണാൻ ഒരു ഭംഗിയുമില്ല. ഉരുണ്ടിരിക്കുന്ന എന്നെയാ ചിപ്പുവിന് കൂടുതൽ ഇഷ്ടം!'', ബോൾ പറഞ്ഞു. അതുകേട്ട് ബാറ്റിന് സങ്കടമായി.
കുറച്ചുകഴിഞ്ഞപ്പോൾ ചിപ്പു ബോളും ബാറ്റുമെടുത്ത് കളിക്കാനിറങ്ങി. മൈതാനത്ത് എത്തിയതും ബോൾ ചിപ്പുവിന് പിടികൊടുക്കാതെ ഉരുണ്ടുനീങ്ങി. ദേഷ്യം വന്ന ചിപ്പു ബാറ്റുകൊണ്ട് ബോളിനെ ആഞ്ഞൊരടി! 'ടപ്പേ!' അത് ദൂരെ ചെന്നു വീണു. ചിപ്പുവിന് പിന്നീട് ആ ബോൾ തിരിച്ചുകിട്ടിയതേയില്ല. അതോടെ ആ ബോളിന്റെ അഹങ്കാരവും തീർന്നു.
Content Highlights: A story about an arrogant ball and a humble bat, Teaches children about the consequences of pride, Engaging short story for kids in Malayalam
Published: 09 Nov 2026, 12:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented