1. ഒരു ദിവസം എത്ര സമയം കുട്ടിക്കൊപ്പം ചിലവഴിക്കാറുണ്ട്?
  2. ജോലി, വീട്ടുകാര്യങ്ങൾ, സൗഹൃദങ്ങൾ, മറ്റു തിരക്കുകൾ എന്നിങ്ങനെ ഒരു ലിസ്റ്റ് തയ്യാറാക്കിയാൽ അതിൽ നിങ്ങളുടെ കുട്ടികളുടെ സ്ഥാനം എത്രാമതാണ്?
  3. കുട്ടികളുടെ കാര്യം നോക്കി നോക്കി നിങ്ങൾക്ക് നിങ്ങളുടെ കാര്യം നോക്കാൻ സമയം ഇല്ലാതെയായി എന്ന ചിന്ത എപ്പോഴും മനസ്സിൽ കടന്നുകൂടാറുണ്ടോ?
  4. അതു ചെയ്യരുത് ഇതുചെയ്യരുത് എന്നു പറഞ്ഞ് കുഞ്ഞുങ്ങളെ എപ്പോഴും തിരുത്തുന്ന ശീലം നിങ്ങൾക്കുണ്ടോ?
  5. വ്യക്തിപരമായ മറ്റു പ്രശ്‌നങ്ങളുടെ സമ്മർദ്ദം അടിച്ചും വഴക്കുപറഞ്ഞും കുട്ടികളുടെ മേൽ കെട്ടിവെക്കാറുണ്ടോ?

അവസാനത്തെ മൂന്ന് ചോദ്യങ്ങൾക്കും ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾക്ക് തിരുത്തൽ തീർച്ചയായും അത്യാവശ്യമാണ്. കുട്ടികളെ ഒരിക്കലും ബാധ്യതയായി കണക്കാക്കരുത്. എല്ലാ പ്രശ്‌നങ്ങൾക്കും പ്രതിസന്ധികൾക്കും ഇടയിലും അവരെ നിങ്ങളുടെ ഏറ്റവും വലിയ സന്തോഷമായി കണക്കാക്കുക. അരുത് എന്ന് വിലക്കുന്നതിനു പകരം സ്‌നേഹത്തോടെ പറഞ്ഞു നോക്കൂ. പ്രശ്‌നങ്ങൾ അലോസരപ്പെടുത്തുമ്പോൾ പെരുമാറ്റത്തിൽ അതു പ്രതിഫലിക്കാതിരിക്കാനും ശ്രദ്ധിക്കണം. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് ആദ്യത്തെ രണ്ടു ചോദ്യങ്ങളും പ്രധാനമാണ്. ഏതു തിരക്കുകൾക്കിടയിലും അവർക്കൊപ്പം സമയം ചിലവഴിക്കുക. അവരുടെ നല്ല ചങ്ങാതിമാരായി മാറുക.

To advertise here,