മിഠായിക്കടലാസുകളും മറ്റും സ്‌കൂളിലും റോഡിലും വലിച്ചെറിയുന്നത് കുട്ടികളുടെ ശീലമാണ്. വീട്ടിൽ നല്ല വൃത്തിയുള്ളവരായി വളരുമ്പോഴും പുറത്തിറങ്ങുമ്പോൾ അവർ അത് മറക്കുന്നു. കുട്ടികൾ പാലിക്കേണ്ട ചില ശുചിത്വമര്യാദകളുണ്ട്. ഇക്കാര്യത്തിൽ രക്ഷിതാക്കളും ചിലത് ശ്രദ്ധിക്കണം.

To advertise here,

വ്യക്തിശുചിത്വം പോലെ പ്രധാനമാണ് പരിസര ശുചിത്വവും. എന്നാൽ മിക്കപ്പോഴും അത് പാലിക്കപ്പെടുന്നില്ല. വീട്ടിൽ നിന്നാണ് അത് പഠിക്കേണ്ടത്.

  • വീടുപോലെതന്നെയാണ് പൊതുസ്ഥലങ്ങളും. പൊതുസ്ഥലങ്ങൾ സ്വന്തം വീട് എന്നപോലെ സൂക്ഷിക്കാൻ കുട്ടികളെ ചെറുപ്പത്തിലേ പരിശീലിപ്പിക്കണം.
  • റോഡിലോ മറ്റു പൊതുസ്ഥലങ്ങളിലോ ചപ്പുചവറുകൾ വലിച്ചെറിയരുതെന്നും റോഡിൽ അനാവശ്യമായി തുപ്പരുതെന്നും അവരോട് പറയണം.
  • മറ്റുള്ളവരുടെ വീട്ടിൽ പോയാൽ ചെരുപ്പ് ഊരിയതിനുശേഷം മാത്രം അകത്ത് കടക്കുക.
  • മിഠായിയോ മറ്റോ കഴിക്കുമ്പോൾ അതിന്റെ കടലാസ് നിലത്ത് ഇടാതെ വേസ്റ്റ് ബിന്നിൽ തന്നെ ഇടാൻ പരിശീലിപ്പിക്കുക.

വൃത്തിയും നല്ല ശീലങ്ങളും മാതാപിതാക്കളും പാലിക്കണം. എങ്കിൽ മാത്രമേ കുട്ടികളും അത് പിൻതുടരുകയുള്ളൂ.