കുഞ്ഞിക്കുറുക്കനും കൂവിയാർത്തു
കണ്ണേരിക്കാട്ടിലെ പൂരമാണേ
ചെണ്ട കൊട്ടുന്നുണ്ട് കാട്ടുപോത്ത്
കോമരം തുള്ളുന്നൂ പുള്ളിമാനും
കാവടിയേന്തി റോന്തു ചുറ്റീ
കടുവപ്പടക്കൂട്ടം കേമമായി
കതിനനിറച്ചു തിരി കൊളുത്തി
പുലിയച്ചനോടി മരത്തിലേറി
വളകളും മാലയും വിൽക്കുവാനായ്
മൈലാഞ്ചിക്കാട്ടിലെ തത്തയെത്തി
ചെമ്പരുന്തെത്തി തുണി വിരിച്ചു
കമ്മലും ചാന്തും നിരത്തി വച്ചു
പെരുവാലനണ്ണാൻ വഴിയരികിൽ
പൊരിയും കടലയും വിറ്റുനിന്നു
പലമട്ടിലുള്ള ബലൂണ് വിറ്റ്
കരടിച്ചൻ മെല്ലെ നടന്നു നീങ്ങി
കുഞ്ഞിക്കുറുക്കന്റെ കൂവൽ കേട്ടോ
കണ്ണേരിക്കാട്ടിലെ പൂരമാണേ!
Content Highlights: Features a lively and playful description of a forest festival called Kannerikkattile Pooram.
Published: 24 Oct 2026, 12:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented