കുട്ടികളോട് എന്നും നൂറുകൂട്ടം നിർദേശങ്ങളായിരിക്കും രക്ഷിതാക്കൾക്ക്. എന്നാൽ അടുക്കും ചിട്ടയും അനുസരണശീലവുമെല്ലാം അവരെ പഠിപ്പിക്കുംമുമ്പ് ഒരു കാര്യം ചിന്തിക്കണം. ഇതെല്ലാം തങ്ങൾക്കുമുണ്ടോ? ഇക്കാര്യത്തിൽ ചിലത് ശ്രദ്ധിക്കാം.
To advertise here,
- പുസ്തകങ്ങൾ അടുക്കിവെക്കാനും വിരിച്ചിട്ട തുണികൾ മടക്കിവെക്കാനും കുട്ടികളോട് പറയുംമുമ്പ് അതൊക്കെ എങ്ങനെ ചെയ്യണമെന്ന് കൂടി അവർക്ക് കാണിച്ചു കൊടുക്കണം.
- രക്ഷിതാക്കൾ ചെയ്യുന്നതെല്ലാം അതുപോലെ അനുകരിക്കുന്നവരാണ് കുട്ടികൾ. അടുക്കിന്റെയും ചിട്ടയുടെയും കാര്യത്തിലായാലും അങ്ങനെതന്നെ.
- നാം എല്ലാ കാര്യങ്ങളും നന്നായി ചെയ്യുമ്പോൾ കുട്ടികളും അത് പിൻതുടരും. മറിച്ചാണെങ്കിൽ അവരും അതൊന്നും ചെയ്യണമെന്നില്ല.
- കുട്ടികളെ പരിശീലിപ്പിക്കുന്നതുപോലെ ആവരുത് അവർക്കുമുന്നിൽ എന്തെങ്കിലും ചെയ്തുകാണിക്കുന്നത്. കളി തമാശപോലെ രസകരമായി അവതരിപ്പിക്കാം.
- പഠിക്കാനുള്ള സമയത്ത് പഠിക്കണമെന്നും ടീവി കാണുന്ന നേരത്ത് ഭക്ഷണം കഴിക്കരുതെന്നും അവരെ ഉപദേശിക്കുമ്പോൾ അതെല്ലാം നിങ്ങളും പാലിച്ചിരിക്കണം.
- കുട്ടികൾ എന്തെങ്കിലും ചെയ്താൽ അത് മോശമായാൽകൂടി അവരെ അഭിനന്ദിക്കുക. 'അയ്യേ ഇങ്ങനെയാണോ ചെയ്തത്' എന്ന കളിയാക്കലുകൾ തുടക്കത്തിലേ അവരുടെ ആത്മവിശ്വാസം കെടുത്തും. പതിയെ പതിയെ എല്ലാ കാര്യങ്ങളും അവർ നന്നായി ചെയ്‌തോളും. അതിന് നാം മാതൃകയാകണമെന്നു മാത്രം.
Content Highlights: Parents must model good behavior and discipline before expecting it from children.
Published: 08 Oct 2026, 11:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented