- അവധിക്കാലത്ത് കളിച്ചുനടന്നും ഇഷ്ടംപോലെ ഉറങ്ങിയും സമയം തെറ്റി ഭക്ഷണം കഴിച്ചുമെല്ലാം പരിചയിച്ചവരാണ് കുട്ടികൾ. എന്നാൽ സ്കൂൾ തുറക്കുന്നതോടെ കുട്ടികളുടെ ഭക്ഷണക്രമം ആകെ മാറുകയാണ്. സ്കൂളിലേക്ക് കൊടുത്തുവിടുന്ന ആഹാരം മുഴുവൻ കഴിച്ചുതീർക്കാൻ ചില പൊടിക്കൈകൾ ഇല്ലാതെ രക്ഷയില്ല.
- ലഞ്ച്ബോക്സ് വാങ്ങുമ്പോൾ കുട്ടികളെയും കൂടെക്കൂട്ടാം. അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ മറക്കരുത്. സ്റ്റീൽ ബോക്സുകളാണ് നല്ലത്.
- ആദ്യത്തെ കുറച്ചുദിവസങ്ങളെങ്കിലും അവർക്ക് കഴിക്കാൻ ഇഷ്ടമുള്ള ആഹാരങ്ങൾ മാത്രം കൊടുത്തയയ്ക്കണം.
- പച്ചക്കറികളും ധാന്യങ്ങളുമൊന്നും പൊതുവെ കുട്ടികൾക്ക് ഇഷ്ടമാവില്ല. അതുകൊണ്ടുതന്നെ എല്ലാംകൂടി ഒറ്റദിവസം കൊടുക്കാതെ ഓരോദിവസം ഏതെങ്കിലും ഒന്നുമാത്രം കൊടുക്കാൻ ശ്രമിക്കുക.
- മുഴുവൻ ഭക്ഷണവും കഴിച്ചാൽ അവരെ അഭിനന്ദിക്കാൻ മറക്കരുത്.
- ടീച്ചറെ കണ്ട് ഇടയ്ക്കിടെ ആഹാരകാര്യങ്ങൾ അന്വേഷിക്കാം.
- 'മറ്റ് കുട്ടികൾ എന്തൊക്കെ കൊണ്ടുവന്നു? ഉച്ചയ്ക്ക് എന്തൊക്കെ വിശേഷങ്ങളുണ്ടായി?' എന്നൊക്കെ അവരോട് ചോദിച്ച് മനസിലാക്കണം.
- ഉച്ചഭക്ഷണത്തിന് തൊട്ടുമുൻപ് കുറേ വെള്ളം കുടിക്കരുതെന്നും ആഹാരം കഴിക്കും മുൻപ് കൈകൾ നന്നായി കഴുകണമെന്നും പറഞ്ഞുകൊടുക്കണം.
Content Highlights: Involve kids in choosing steel lunch boxes for better engagement.
Published: 15 Oct 2026, 04:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented