അച്ഛനമ്മമാരെ വിട്ടുനില്ക്കാന് മടിയുള്ളവരാണോ നിങ്ങളുടെ കുട്ടികള്? എങ്കില് ഇക്കാര്യങ്ങള് അറിയണം...

അമ്മുക്കുട്ടി അമ്മയെ പിരിഞ്ഞ് നിന്നിട്ടില്ല. പക്ഷേ, ജോലി സംബന്ധമായി അമ്മുവിന്റെ അമ്മയ്ക്ക് ഇടയ്ക്കിടെ വീട്ടിൽനിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്നായതോടെ പ്രശ്നം ഗുരുതരമായി. അമ്മയോ അച്ഛനോ ഒപ്പം ഇല്ലാതെ വീട്ടിൽ നിന്ന് മാറി നിന്നിട്ടില്ലാത്ത അമ്മുവിനെപ്പോലെയുള്ള കുട്ടികൾക്ക് പെട്ടെന്നൊരു ദിവസം അവരെ വിട്ടുനിൽക്കുക അത്ര എളുപ്പമാവില്ല. അതുകൊണ്ടു തന്നെ ചില കാര്യങ്ങൾ ശ്രദ്ധിക്കണം...
നാല് വയസ്സുമുതൽ കുഞ്ഞുങ്ങളെ ഒറ്റയ്ക്കു കിടത്തി ശീലിപ്പിക്കാം. തുടക്കത്തിൽ അച്ഛനമ്മമാരുടെ മുറിയിൽ തന്നെ കുഞ്ഞുങ്ങളെ മറ്റൊരു കട്ടിലിൽ മാറ്റി കിടത്തിക്കോളൂ. ക്രമേണ കുട്ടികളെ അവരുടെ സ്വന്തം മുറിയിൽ തന്നെ ഉറങ്ങാൻ ശീലിപ്പിച്ചെടുക്കുകയുമാവാം. കുഞ്ഞുങ്ങളുടെ മനസ്സിലെ അനാവശ്യ ഭയങ്ങൾ നീക്കാനും അമിതമായ ആശ്രയത്വശീലം ഒഴിവാക്കാനും ഇതിലൂടെ കഴിയും.
കുറച്ചു ദിവസത്തേക്ക് മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം നിൽക്കാൻ അവർക്ക് അവസരം നൽകി നോക്കൂ. വീട് എന്ന സ്ഥിരംതാവളത്തിനു പുറത്തെ ഈ പുതിയ അനുഭവങ്ങൾ അവർക്ക് മുതൽക്കൂട്ടാകുമെന്ന് ഉറപ്പ്. കുഞ്ഞുങ്ങൾ ഒപ്പമില്ലാത്തപ്പോൾ ഫോണിലൂടെയും മറ്റും അവരുമായി വിശേഷങ്ങൾ പങ്കുവെക്കാൻ അച്ഛനമ്മമാർ ശ്രദ്ധിക്കണം. അടുത്തില്ലെങ്കിലും അച്ഛനും അമ്മയും തന്നെ സ്നേഹിക്കുന്നുണ്ടെന്ന വിശ്വാസം കുട്ടികളെ മിടുമിടുക്കരാക്കും. പിടിവാശിയും ഉൾവലിയുന്ന മനോഭാവവും ഒക്കെ ഒഴിവാക്കി കുഞ്ഞുങ്ങൾ മിടുക്കരായി വളരാൻ ഇത്തരം മാറ്റിനിർത്തലുകൾ നല്ലതാണ്. ഏതു സാഹചര്യത്തിലും കുഞ്ഞുങ്ങൾ സുരക്ഷിതരാണെന്ന ഉറപ്പ് അച്ഛനമ്മമാർക്കുണ്ടായിരിക്കണം.
Content Highlights: Start independent sleeping habits for children around four years of age., Gradually transition kids from the parents' room to their own room to reduce over-dependency., Encourage children to grow out of stubbornness and introversion through positive separation experiences.
Published: 29 Aug 2026, 10:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented