പ്രധാനമായും അഞ്ചുതരത്തിലുള്ള ബീറ്റ്റൂട്ടുണ്ട്. സാധാരണമായി കാണുന്ന പർപ്പിൾ നിറത്തിലുള്ളത്, ഗോൾഡൺ-മഞ്ഞയും ഓറഞ്ചും ചേർന്ന നിറത്തിലുള്ളത്, ക്യോജ്യ (Chioggia) അഥവാ നെടുകേ മുറിച്ചാൽ പിങ്കും വെള്ളയും നിറത്തിലുള്ള വളയങ്ങൾ വരുന്നത്, വെള്ള ബീറ്റ്റൂട്ട്, ഷുഗർ ബീറ്റ്റൂട്ട്. ഷുഗർ ബീറ്റ്റൂട്ട് പഞ്ചസാരയുണ്ടാക്കാൻ ഉപയോഗിക്കുന്നു.
മെഡിറ്ററേനിയൻ ഭാഗങ്ങളിലാണ് ബീറ്റ്റൂട്ട് ആദ്യമായി കൃഷിചെയ്തതും ഉപയോഗിച്ചതുമെന്ന് കരുതപ്പെടുന്നു. പണ്ടുകാലത്ത് ഗ്രീക്കുകാരും റോമക്കാരും അവരുടെ മരുന്നുകളിൽ ബീറ്റ്റൂട്ട് ഉപയോഗിച്ചിരുന്നത്രേ. വിദേശസഞ്ചാരികളിലൂടെയാവാം ഇന്ത്യയിൽ ബീറ്റ്റൂട്ട് എത്തിച്ചേർന്നത്.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബീറ്റ്റൂട്ട് 'ചൂക്കാന്ദർ' എന്ന പേരിലാണ് അറിയപ്പെടുന്നത്.
Content Highlights: Identifies five main types of beetroot including purple, golden, chioggia, white, and sugar beetroot.
Published: 14 Oct 2026, 02:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented