ഓരോ ദിവസവും കേള്‍ക്കുന്ന വാര്‍ത്തകള്‍ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് മാതാപിതാക്കള്‍ക്കുള്ള ആധി വര്‍ധിപ്പിക്കുന്നു. ചില ചെറിയ കാര്യങ്ങള്‍ കുട്ടികളെ നേരത്തേ പരിശീലിപ്പിക്കുന്നത് ഒരു പരിധിവരെ ഗുണംചെയ്യും. കുട്ടിയുടെ പേര്, വിലാസം, അച്ഛന്റെയും അമ്മയുടെയും പേര്, ജോലി എന്നിവ കുട്ടിയെ പഠിപ്പിക്കുക. നിങ്ങളുടെ വിലാസവും ഫോണ്‍നമ്പറും ഒരു കടലാസില്‍ എഴുതി കുട്ടിയുടെ ബാഗില്‍ സൂക്ഷിക്കാം.

To advertise here,

      അപരിചിതരില്‍നിന്ന് ഒന്നും വാങ്ങരുതെന്ന് കുട്ടിയോട് പറയണം. അപരിചിതരോട് നമ്മുടെ സ്വകാര്യവിവരങ്ങള്‍ പറയേണ്ടതില്ലെന്നും പറഞ്ഞുകൊടുക്കണം. സാധാരണ വരാറുള്ള വാഹനങ്ങള്‍-സ്‌കൂള്‍ബസ്, ഓട്ടോറിക്ഷ എന്നിവയില്‍ അല്ലാതെ മറ്റൊന്നിലും കയറരുതെന്ന് വിലക്കാം. ക്ലാസ് സമയത്ത് ക്ലാസില്‍ കയറാതെ ഏതെങ്കിലും കുട്ടികള്‍ ചുറ്റിനടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ അധ്യാപകരും ശ്രദ്ധിക്കണം. കൂട്ടുകാരുടെ വീട്ടിലേക്ക് അത്യാവശ്യമാണെങ്കില്‍ മാത്രം വിടാം. കഴിവതും നിങ്ങള്‍ ഒപ്പം പോകാന്‍ ശ്രമിക്കുക. കുട്ടി ഒറ്റയ്ക്കിരുന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അടുത്ത് വിളിച്ചിരുത്തി സ്‌നേഹത്തില്‍ കാരണമന്വേഷിക്കാം. എന്തുകാര്യവും രക്ഷിതാക്കളോട് തുറന്നു പറയാനുള്ള അടുപ്പം അവരില്‍ ഉണ്ടാക്കുകയാണ് ഏറ്റവും ആവശ്യം.