കാര്‍ട്ടൂണില്‍ അഭിരുചിയുളള കുട്ടികളിലെ  കല പ്രോത്സാഹിപ്പിക്കുന്നതിന് സൗജന്യ കാര്‍ട്ടൂണ്‍ പരിശീലന കളരികള്‍. ഭാവിയിലെ കാര്‍ട്ടൂണിസ്റ്റുകളെ കണ്ടെത്തി  വളര്‍ത്താനുള്ള   കാര്‍ട്ടൂണ്‍ അക്കാദമിയുടെ പുതിയ പരിപാടിക്ക് 2021  ആഗസ്റ്റ് 13 ന് തുടക്കമാകും.  എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 100 കുട്ടികള്‍ക്കാണ് ആദ്യ ബാച്ചില്‍ പ്രവേശനം. ആറു മാസമാണ് പരിശീലനം. പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളുടെ 25  ക്ലാസുകള്‍ ഉണ്ടാകും. വാട്‌സ്ആപ്പ്, ഗൂഗിള്‍ മീറ്റ്, തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലാണ് ക്ലാസ്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കും. 

To advertise here,

താല്പര്യമുള്ള കുട്ടികള്‍ക്ക് പേര്, അഡ്രസ്സ്, ക്ലാസ്സ്,  സ്‌കൂള്‍, വാട്‌സാപ്പ് നമ്പര്‍ (നിര്‍ബന്ധം) ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, എന്നിവ സഹിതം അപേക്ഷിക്കാം. ഒപ്പം 'ഗാന്ധിജിയും ഇന്നത്തെ ഇന്ത്യയും' എന്ന വിഷയത്തില്‍ ഒരു കാര്‍ട്ടൂണ്‍, മറ്റേതെങ്കിലും വിഷയത്തില്‍ വരച്ച രണ്ട് കാര്‍ട്ടൂണുകള്‍ / ചിത്രങ്ങള്‍ എന്നിവയും ഇമെയില്‍ അയക്കുക. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2021 ആഗസ്റ്റ് ഒന്ന്.

 അയക്കേണ്ട വിലാസം:  kcakidsclub@gmail.com
  വിവരങ്ങള്‍ക്ക് : cartoonacademy.blogspot.com

Content highlights : cartoon academy start cartoon training classes for childrens for free