
കമ്പ്യൂട്ടർ മേശയ്ക്ക് മുന്നിലായി ആരെയും ആകർഷിക്കുന്ന ഒരു പ്രതിമ, ഒറിജിനലിനെ വെല്ലുന്ന രീതിയിൽ നമ്മെ നോക്കി നിൽക്കുന്നു. ഇത് ഗ്ലാസുകൊണ്ട് ഉണ്ടാക്കിയ ഒരു വൃത്തത്തിലാണ് നിൽക്കുന്നത്. കമ്പ്യൂട്ടർ സ്ക്രീനിൽ ഈ പ്രതിമയുടെ 3D മോഡലിംഗ് കാണാം. സ്ക്രീനിന് തൊട്ടടുത്തായി ഒരു കളിപ്പാട്ടത്തിന്റെ പാക്കേജിങ് ബോക്സ് ഉണ്ട്. പ്രതിമയുടെ നിറം നൽകി ഭംഗിയാക്കിയ ഒരു ചിത്രം ആ ബോക്സിനു പുറത്തുമുണ്ട്. നമ്മൾ ഇഷ്ടപ്പെടുന്ന സിനിമാതാരങ്ങളുടെയും സ്പോർട്സ് താരങ്ങളുടെയുമെല്ലാം ചിത്രങ്ങൾ ഇത്തരത്തിൽ കൂട്ടുകാർ കണ്ടിരിക്കും. ഇന്ന് സോഷ്യൽ മീഡിയ ഭരിക്കുന്നത് ഗൂഗിൾ അവതരിപ്പിച്ച ഈ ഹൈപ്പർ റിയലിസ്റ്റിക് 3D ഫീച്ചറാണ്. നാനോ ബനാന എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ ഫീച്ചറിൻ്റെ വിശേഷങ്ങളറിയാം...
ആരാണീ ബനാന?
ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ ടൂളായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഉപയോഗിച്ച് സൃഷ്ടിച്ച അതിമനോഹരമായ ഡിജിറ്റൽ ഫിഗറൈനുകൾക്കാണ് ഓൺലൈൻ സമൂഹം ‘നാനോ ബനാന’ എന്ന് പേരിട്ടിരിക്കുന്നത്. ഏതാനും ക്ലിക്കുകളിലൂടെ വളരെ എളുപ്പത്തിൽ നിർമ്മിച്ചെടുക്കാവുന്ന ഈ ഫിഗറൈനുകൾ ആരെയും ആകർഷിക്കും.
വന്നൂ, ട്രെൻഡായി!
ചാറ്റ് ജിപിടിയുടെ ഗിബ്ലി ചിത്രങ്ങൾ വൈറലായിട്ട് അധികകാലമായില്ല, തൊട്ടു പിന്നാലെ ജെമിനിയുടെ ബനാനയുമെത്തി. ഗ്ലാമർ ചിത്രങ്ങൾ അതിവേഗം നിർമ്മിക്കാം എന്നതുതന്നെയാണ് നാനോ ബനാന ട്രെൻഡാവാൻ കാരണം.
നമുക്കും പരീക്ഷിക്കാം
നാനോ ബനാന!
ഗൂഗിൾ എഐ സ്റ്റുഡിയോ ഉപയോഗിച്ചാണ് 3D ഫിഗറൈനുകൾ നിർമ്മിക്കുന്നത്. ഇതിനായി ജെമിനി ആപ്ലിക്കേഷനോ വെബ്സൈറ്റോ തുറക്കണം. 3D രൂപത്തിൽ കാണാൻ ആഗ്രഹിക്കുന്ന ചിത്രം ഇവിടെ അപ്‌ലോഡ് ചെയ്യാം. കൂടെ ഒരു പ്രോംപ്‌റ്റും നൽകണം, നിമിഷനേരങ്ങൾക്കുള്ളിൽ കിടിലൻ 3D ഫിഗറൈൻ റെഡി.
പ്രോംപ്റ്റ് എവിടെയെന്നല്ലേ? തരാം.
ഇതാ പ്രോംപ്റ്റ്
ഗൂഗിൾ ഈ വിദ്യ അവതരിപ്പിച്ചപ്പോൾ ഔദ്യോഗികമായി നൽകിയ പ്രോംപ്റ്റ് ആണിത്.
Create a 1/7 scale commercialized figurine of the characters in the picture, in a realistic style, in a real environment. The figurine is placed on a computer desk. The figurine has a round transparent acrylic base, with no text on the base. The content on the computer screen is a 3D modeling process of this figurine. Next to the computer screen is a toy packaging box, designed in a style reminiscent of high-quality collectible figures, printed with original artwork. The packaging features two-dimensional flat illustrations.
ഇപ്പോൾ നമ്മൾ അപ്‌ലോഡ് ചെയ്ത ഫോട്ടോ 3D ഫിഗറൈനായി മാറിയില്ലേ? ഇതിൽ നമുക്ക് വേണ്ട മാറ്റങ്ങൾ വരുത്തണമെങ്കിൽ ജെമിനിയോട് പറയാൻ മടിക്കേണ്ട. അതും നിമിഷനേരംകൊണ്ട് ചെയ്തുതരും.
Content Highlights: The online community has dubbed the stunning digital figurines created using Google's latest AI tool
Published: 15 Sept 2025, 03:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented