
ഇതാ പുതിയ മുഖം!
Chat GPT, ഗൂഗിൾ ജെമിനി, മൈക്രോസോഫ്റ്റ് കൊപൈലറ്റ്, ഗ്രോക്ക് എഐ തുടങ്ങി കൂട്ടുകാരുടെ ഏത് സംശയങ്ങൾക്കും മറുപടി തരാൻ പരിശീലിച്ച ലാർജ് ലാംഗ്വേജ് മോഡലുകളെ (LLM) നമ്മൾ പരിചയപ്പെട്ടല്ലോ. ഈ കൂട്ടത്തിലേക്ക് ഒരു പുതിയമുഖമാണ് Perplexity AI. നിമിഷങ്ങൾക്കുള്ളിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഥയെഴുതാനും ചിത്രങ്ങൾ നിർമ്മിക്കാനുമെല്ലാം പരിശീലിച്ച മിടുക്കൻ.
വെബിലും ആപ്പിലും ഉപയോഗിക്കാം
പ്ലേസ്റ്റോറിൽനിന്ന് ആപ്ലിക്കേഷനായി ഡൗൺലോഡ് ചെയ്തും ബ്രൗസറിൽ www.perplexity.ai എന്ന് സെർച്ച് ചെയ്തും ഇത് ഉപയോഗിക്കാം. നമ്മുടെ സംശയങ്ങൾ ടൈപ്പ് ചെയ്തോ വോയ്സ് മെസേജ് ആയോ ചിത്രങ്ങൾ ആയോ അപ്‌ലോഡ് ചെയ്യാം. പ്രയാസമേറിയ ഒരു ഗണിതചോദ്യത്തിന്റെ ചിത്രം അപ്‌ലോഡ് ചെയ്തുനോക്കൂ, നിമിഷങ്ങൾക്കുള്ളിൽ സ്റ്റെപ്പുകൾ വിവരിച്ച ഉത്തരം ലഭിക്കും.
ക്വാളിറ്റി ചിത്രങ്ങൾ
നമ്മൾ നൽകുന്ന പ്രോംപ്റ്റുകൾക്ക് അനുസരിച്ച് Perplexity നിർമ്മിക്കുന്ന എഐ ചിത്രങ്ങളെല്ലാം സൂപ്പറാണ്. മറ്റ് ആപ്പുകളെക്കാൾ വേഗത്തിൽ ചിത്രങ്ങൾ നിർമ്മിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. Perplexity ഉപയോഗിച്ച് നിർമ്മിച്ച ചിത്രം കൂട്ടുകാർക്ക് താഴെ കാണാം.
എഐ രംഗത്തെ ടെക്കി!
നമുക്ക് ചുറ്റും എന്തെല്ലാം കാര്യങ്ങൾ നടക്കുന്നു എന്നറിയാൻ ഇനി Perplexity മതി. ആപ്പിൽ ഇടതുവശത്തുകാണുന്ന Discover എന്ന ഭാഗത്ത് ചെന്നാൽ ടെക്നോളജി, സയൻസ്, ഫിനാൻസ്, സ്പോർട്സ്, ആർട്സ് തുടങ്ങിയ രംഗങ്ങളിലെ വാർത്തകൾ നമുക്ക് വായിക്കാം. ഏതെല്ലാം വെബ്സൈറ്റുകളിൽ നിന്ന് എടുത്ത വാർത്തയാണെന്ന് കാണുന്ന െറഫറൻസും നമുക്ക് ലഭിക്കും.
ഓരോന്നിനും പ്രത്യേകയിടം
നമുക്ക് ഒരു ഫോൺ വാങ്ങണം. രണ്ടു ഫോണുകളിൽ ഏതെടുക്കണമെന്ന് കൺഫ്യൂഷൻ. Perplexity യിലെ Compare എന്ന ഭാഗത്തു പോയി പറഞ്ഞാൽ മതി ഈസിയായി ഓരോ വിവരങ്ങളും കണ്ടുമനസിലാക്കാം. ഇതുപോലെ പേരന്റിങ്, ബോഡി വർക്ക്ഔട്ട്, തുടങ്ങിയവയ്ക്കായി ഓരോ ഭാഗങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
Content Highlights: perplexity can generate high quality ai images
Published: 22 Jul 2025, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented