
നമ്മൾ ഒരു ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയാണ്.
മീറ്റിങ്ങിൽ പറയുന്ന
കാര്യങ്ങൾ നോട്ട് ചെയ്യണം. ഇനി പേനയും
പേപ്പറുമായി ഫോണിനുമുമ്പിൽ കാവലിരിക്കേണ്ട, ഫോണിൽ നോട്ട് ചെയ്ത് ശ്രദ്ധകളയുകയും വേണ്ട, നമുക്കായി നോട്ടെഴുതാൻ എഐ ഉണ്ട്.
സ്മാർട്ട് Otter!
അമേരിക്കൻ സോഫ്റ്റ്വെയർ കമ്പനിയായ Otter.ai Inc നിർമ്മിച്ച സ്പീച്ച് ടു ടെക്സ്റ്റ് മൊബൈൽ ആപ്ലിക്കേഷനാണ് Otter. അതായത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കേൾക്കുന്ന കാര്യം അതേപടി എഴുതിയെടുക്കാൻ പരിശീലിച്ച വീരൻ. ഓൺലൈൻ ക്ലാസുകളും മീറ്റിങ്ങുകളുമെല്ലാം കേൾക്കുമ്പോൾ വളരെ വേഗത്തിൽ കേട്ടകാര്യം നോട്ടുകളാക്കി മാറ്റുകയാണ് Otter ചെയ്യുന്നത്.
മീറ്റിനും സൂമിനുമൊപ്പം ഇനി Otter!
പ്ലേ സ്റ്റോറിൽ നിന്ന് Otter.ai എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് സൈൻ ഇൻ ചെയ്താൽ ഉപയോഗിച്ചുതുടങ്ങാം. ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയ ആപ്പുകൾക്കൊപ്പം Otter.ai യുടെ സ്മാർട്ട് അസ്സിസ്റ്റന്റ് ആയ Otterpilot ഓൺ ചെയ്താൽ മീറ്റിങ്ങുകളിലെ കാര്യങ്ങൾ നോട്ടായി മാറും. Account എന്ന ഭാഗത്ത് ചെന്നാൽ Otter വഴി കണക്റ്റ് ചെയ്ത ആപ്പുകൾ കാണുകയും ചെയ്യാം. ഗൂഗിൾ കലണ്ടറുമായി ലിങ്ക് ചെയ്താൽ ഓട്ടോമാറ്റിക്കായി മീറ്റിംഗ് സമയത്ത് Otter പ്രവർത്തിക്കും.
എന്തുകൊണ്ട് Otter?
വ്യത്യസ്തമായ ശബ്ദങ്ങൾ തിരിച്ചറിഞ്ഞ് നോട്ടുകളാക്കാൻ കഴിയുമെന്നതാണ് എല്ലാവർക്കും Otter പ്രിയപ്പെട്ടതാവാൻ കാരണം. എഴുതുന്ന നോട്ടുകളാകട്ടെ, ഗ്രാമറും സ്പെല്ലിങ്ങുമെല്ലാം കിറുകൃത്യം. Otter എഴുതിയ നോട്ട് നമുക്ക് എഡിറ്റ് ചെയ്യാൻ കഴിയും. എളുപ്പത്തിൽ ഷെയർ ചെയ്യാനുള്ള സൗകര്യവും ഉണ്ട്.
നോട്ടിനൊപ്പം ടൈമറും
ലൈവ് മീറ്റിങ്ങുകൾ മാത്രമല്ല അപ്ലോഡ് ചെയ്യുന്ന ഓഡിയോ ക്ലിപ്പുകളും Otter നോട്ടാക്കിമാറ്റും. Otterr തരുന്ന നോട്ടിലെ കാര്യങ്ങൾ ഓഡിയോയിൽ ഏത് മിനിറ്റിലാണ് പറയുന്നത് എന്ന് കാണിക്കുന്ന ടൈമറും ഇതിനൊപ്പമുണ്ട്. അതായത് നമുക്ക് ഒരു ഭാഗത്തു സംശയമുണ്ടെങ്കിൽ ടൈമർ നോക്കി ആഭാഗം മാത്രം വീണ്ടും കേൾക്കാം.
സംശയങ്ങളും ലൈവായി ചോദിക്കാം
ക്ലാസിൽ കേട്ട കാര്യങ്ങളിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ Ai Chat എന്ന ഭാഗത്ത് ചോദിക്കാം. ക്ലാസിൽ എത്ര തവണ നമ്മുടെ പേര് വിളിച്ചു എന്ന കണക്കുവരെ Otter സൂക്ഷിച്ചുവെക്കും.
Content Highlights: we can ask our doubts to otter
Published: 24 Jun 2025, 03:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented