ചാട്ടത്തിന്റെ രാജാവ്: ചന്ദ്രനിൽ ഗുരുത്വാകർഷണം വളരെ കുറവാണ്. ഭൂമിയിൽ നിങ്ങൾക്ക് ഒരു അടി ഉയരത്തിൽ ചാടാൻ കഴിഞ്ഞാൽ, ചന്ദ്രനിൽ ആറ് അടി ഉയരത്തിൽ ചാടാം.
അന്തരീക്ഷമില്ല: ചന്ദ്രനിൽ കാറ്റോ മഴയോ ഇല്ല. അതുകൊണ്ട് 1969-ൽ നീൽ ആംസ്‌ട്രോങ് അവിടെ പതിപ്പിച്ച കാൽപ്പാടുകൾ ലക്ഷക്കണക്കിന് വർഷങ്ങൾ കഴിഞ്ഞാലും ഒരു മാറ്റവുമില്ലാതെ അവിടെത്തന്നെയുണ്ടാകും.
താപനിലയിലെ മാറ്റം: ചന്ദ്രന്റെ മധ്യരേഖാ പ്രദേശങ്ങളിൽ പകൽ സമയത്ത് കടുത്ത ചൂടും രാത്രിയിൽ അസഹനീയമായ തണുപ്പുമാണ്. എന്നാൽ ചന്ദ്രന്റെ ധ്രുവങ്ങളിലെ ചില വലിയ ഗർത്തങ്ങൾക്കുള്ളിൽ താപനില -246°C വരെ താഴാറുണ്ട്.
വലിപ്പം മാറുന്നില്ല: ചന്ദ്രന്റെ വലിപ്പം കൂടുകയോ കുറയുകയോ ചെയ്യുന്നതായി നമുക്ക് തോന്നുമെങ്കിലും യഥാർത്ഥത്തിൽ ചന്ദ്രൻ എപ്പോഴും ഒരേ വലിപ്പത്തിലാണ്. സൂര്യപ്രകാശം ചന്ദ്രനിൽ പതിക്കുന്ന ഭാഗത്തിന്റെ വ്യത്യാസം മാത്രമാണ് നമ്മൾ കാണുന്നത്.
ഭൂമിയിൽ നിന്നുള്ള അകൽച്ച: ലേസർ പരീക്ഷണങ്ങൾ പ്രകാരം ചന്ദ്രൻ ഓരോ വർഷവും ഭൂമിയിൽ നിന്ന് ഏകദേശം 3.8 സെന്റീമീറ്റർ ദൂരേക്ക് അകന്നുപോയ്‌ക്കൊണ്ടിരിക്കുകയാണ്.
Content Highlights: Moon gravity allows for jumps six times higher than on Earth., Lack of atmosphere preserves footprints for millions of years., Extreme temperature fluctuations between day and night.
Published: 06 Jul 2026, 04:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented