ഒരു ചോദ്യം ചോദിച്ച് ഉത്തരം ലഭിക്കുന്ന ChatGPTയിൽ നിന്ന്, ഒരു ജോലി ഏൽപ്പിച്ച് അത് പൂർത്തിയാക്കാൻ കഴിയുന്ന AIയിലേക്കുള്ള ചുവടുവെപ്പാണ് GPT-6 Astra.

To advertise here,

ഇത്രയും കാലം നമ്മൾ AIയോട് ചോദ്യങ്ങൾ ചോദിച്ചു, AI ഉത്തരം തന്നു. കഥയെഴുതാൻ പറഞ്ഞപ്പോൾ എഴുതിത്തന്നു, ട്രെൻഡുകൾക്കനുസരിച്ച് ചിത്രങ്ങൾ നിർമിച്ചുതന്നു, സംശയങ്ങൾ വിശദീകരിച്ചു. എന്നാൽ ഇനി കാര്യങ്ങൾ വേറെ ലെവലിലേക്കാണ്! നമ്മൾ ഒരു ജോലി ഏൽപ്പിച്ചാൽ അത് സ്വയം പൂർത്തിയാക്കുന്ന AI. ഇതാണ് 2026 സെപ്റ്റംബർ 3 ന് OpenAI അവതരിപ്പിച്ച GPT-6 Astra.

സാധാരണ AI മോഡലുകൾ ഒരു ചോദ്യത്തിനുള്ള ഉത്തരം തരുമ്പോൾ, Astra ഒരു വലിയ ജോലി നൽകിയാൽ അതിനെ ചെറിയ ഘട്ടങ്ങളാക്കി തിരിച്ച്, ആവശ്യമായ വിവരങ്ങൾ ഇന്റർനെറ്റിൽ അന്വേഷിച്ച്, വിവിധ ടൂളുകൾ ഉപയോഗിച്ച് കൃത്യമായി പൂർത്തിയാക്കുന്നു.

OpenAI-യുടെ ഈ പുതിയ മോഡൽ തരംഗം സൃഷ്ടിക്കാൻ പോകുന്ന 10 പ്രധാന മേഖലകൾ:

1) കമ്പ്യൂട്ടർ സ്വയം ഉപയോഗിക്കാൻ AI: ഒരു മനുഷ്യൻ കമ്പ്യൂട്ടറിൽ ചെയ്യുന്നതുപോലെ വിവിധ സോഫ്റ്റ്വെയറുകളും വെബ്സൈറ്റുകളും ഉപയോഗിച്ച് ഘട്ടങ്ങളായി ജോലിചെയ്യാൻ Astra-യ്ക്ക് കഴിയും. ഓൺലൈൻ ഫോമുകൾ പൂരിപ്പിക്കൽ, വിവരങ്ങൾ അപ്ഡേറ്റ് ചെയ്യൽ, കലണ്ടർ ക്രമീകരിക്കൽ എന്നിവയെല്ലാം ഇനി AI ഒറ്റയ്ക്ക് ചെയ്‌തോളും.

2) പവർഫുൾ വെബ് ബ്രൗസിംഗ്: ഒരു വിഷയത്തെക്കുറിച്ച് പല വെബ്സൈറ്റുകൾ പരിശോധിച്ച്, ആവശ്യമായ വിവരങ്ങൾ വേർതിരിച്ച് റിപ്പോർട്ടുകളുണ്ടാക്കാൻ ഇതിന് സാധിക്കും. (ഉദാഹരണത്തിന്: കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള വിവിധ സ്‌കോളർഷിപ്പുകൾ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി വേർതിരിച്ചു തരും)

3) കോഡിംഗ് ഇനി കളറാകും: സോഫ്റ്റ്വെയർ ഡെവലപ്പർമാരുടെ മികച്ച അസിസ്റ്റന്റാകാൻ Astra-യ്ക്ക് കഴിയും. കോഡ് എഴുതുക, ബഗ്ഗുകൾ കണ്ടെത്തുക, തെറ്റ് തിരുത്തുക, സോഫ്റ്റ്വെയർ ടെസ്റ്റിങ് നടത്തുക എന്നിവയെല്ലാം ഇതിലൂടെ എളുപ്പമാകും.

4) വെബ്‌സൈറ്റും ഗെയിമും നിർമ്മിക്കാം: ലളിതമായ പ്രോംപ്റ്റുകൾ നൽകി വലിയ വെബ്സൈറ്റുകൾ, വെബ് ആപ്ലിക്കേഷനുകൾ, ഗെയിമുകൾ എന്നിവ നിർമിക്കാൻ ഇനി ChatGPT മാത്രം മതിയാകും.

5) പ്രസന്റേഷനുകളുടെ ലെവൽ മാറും: ഡോക്യുമെന്റുകൾ, പ്രസന്റേഷനുകൾ, സ്‌പ്രെഡ്ഷീറ്റുകൾ, ഡാറ്റാ അനാലിസിസ് റിപ്പോർട്ടുകൾ എന്നിവ തയ്യാറാക്കാൻ പ്രത്യേകമായി മറ്റ് ആപ്പുകൾ പർച്ചേസ് ചെയ്യേണ്ടതില്ല. Astra ഇതിനായി വിദ്യാർത്ഥികളെയും അധ്യാപകരെയും ഗവേഷകരെയും സഹായിക്കും.

6) ശ്രദ്ധമാറാതെ പണിയെടുക്കും (Context Memory): വലിയൊരു ടാസ്‌ക് ചെയ്യുന്നതിനിടയിൽ പുതിയ ഇൻസ്ട്രക്ഷനുകൾ നൽകിയാലും Astra-യുടെ ശ്രദ്ധ മാറില്ല. ഇതിന്റെ 'നോൺ-കംപ്രസ്സീവ് മെമ്മറി' വഴി മുൻപ് ചെയ്ത കാര്യങ്ങൾ ഓർത്തു വെച്ച് വർക്ക് ഫ്‌ളോ കൃത്യമായി തുടരും.

7) ശക്തമായ റീസണിംഗ് കഴിവുകൾ: ഗണിതം, ശാസ്ത്രീയ ഡാറ്റാ അനാലിസിസ് എന്നിവയിൽ മികച്ച റീസണിംഗ് കഴിവുണ്ട്. പ്രശ്‌നം മനസ്സിലാക്കി, പ്ലാൻ തയ്യാറാക്കി, ഓരോ ഘട്ടവും പൂർത്തിയാക്കി, തെറ്റുകളുണ്ടെങ്കിൽ സ്വയം തിരുത്തിയാണ് ഇത് പ്രവർത്തിക്കുക.

8) പെട്ടെന്ന് സ്വയം തീരുമാനം എടുക്കില്ല: എല്ലാ കാര്യങ്ങളിലും സ്വയം തീരുമാനമെടുക്കാതെ, പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഉപയോക്താവിനോട് സംശയങ്ങൾ ചോദിക്കാനും അനുമതി വാങ്ങാനും ഇതിന് കഴിയും. എന്നാൽ ചെറിയ കാര്യങ്ങൾക്ക് ബുദ്ധിമുട്ടിക്കുകയുമില്ല.

9) അത്യാധുനിക സൈബർ സെക്യൂരിറ്റി: OpenAI-യുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ ഏറ്റവും ഉയർന്ന 'ക്രിട്ടിക്കൽ' ലെവൽ സുരക്ഷ Astra ഉറപ്പാക്കുന്നു. കമ്പ്യൂട്ടർ സിസ്റ്റങ്ങളിലെ സുരക്ഷാ പിഴവുകൾ കണ്ടെത്താനും സൈബർ ആക്രമണങ്ങൾ തടയാനും ഇതിന് പ്രത്യേക കഴിവുണ്ട്.

10) ടെംപ്ലേറ്റുകൾ മനസ്സിലാക്കും: ഒരു സ്ഥാപനത്തിന്റെ പ്രത്യേക റിപ്പോർട്ട് ഫോർമാറ്റുകളോ പ്രസന്റേഷൻ ശൈലികളോ ഉണ്ടെങ്കിൽ, അവ കൃത്യമായി മനസ്സിലാക്കി അതേ ടെംപ്ലേറ്റിൽ പുതിയ റിപ്പോർട്ടുകൾ തയ്യാറാക്കാൻ ഈ മോഡലിന് സാധിക്കും.

എല്ലാവർക്കും ലഭ്യമാണോ?

Astraയുടെ ലഭ്യത ഘട്ടംഘട്ടമായാണ് OpenAI വ്യാപിപ്പിക്കുന്നത്. ChatGPT Plus, Pro, Business ഉപയോക്താക്കൾക്കും ഡെവലപ്പർമാർക്കുള്ള API വഴിയും ഇത് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.