
ചിന്നനെലി ഒരു മരമണ്ടനാണ്. മണ്ടനെലി എന്നാണ് എല്ലാവരും അവനെ വിളിക്കുക. പക്ഷേ, മണ്ടനെലി വെറും പാവത്താനായിരുന്നു. ആരോടും നുണ പറയില്ല. ആരെയും ഉപദ്രവിക്കില്ല. മ്യാവൂ...മ്യാവൂ പാടി നടക്കുന്ന ഒരു ടിണ്ടന്‍ പൂച്ചയുണ്ടായിരുന്നു. മണ്ടത്തരം കാണിച്ച് പല തവണ മണ്ടനെലി അവന്റെ മുമ്പില്‍ പെട്ടു. അപ്പോഴൊക്കെ കൂട്ടുകാരാണ് അവനെ രക്ഷിച്ചത്. ഒരു ദിവസം കൂട്ടുകാര്‍ ചിന്നന്റെ മണ്ടത്തരങ്ങളെ കളിയാക്കാന്‍ തുടങ്ങി. അത് ചിന്നന് സഹിക്കാനായില്ല.
വണ്ണവും വലിപ്പവും ഇല്ലാത്തതു കൊണ്ടാണ് എല്ലാവരും കളിയാക്കുന്നതെന്നാണ് അവന്‍ കരുതിയത്. അവന്‍ നേരെ മലമുകളില്‍ എലിമുത്തപ്പന്‍ പാര്‍ക്കുന്ന മടയിലേക്ക് ചെന്നു. എന്നിട്ട് എലിമുത്തപ്പനെ പ്രാര്‍ഥിക്കാന്‍ തുടങ്ങി. ഒടുവില്‍ എലിമുത്തപ്പന്‍ പ്രത്യക്ഷപ്പെട്ടു.
''എലിമുത്തപ്പാ കനിയേണം.
എന്നുടെ ദുഃഖം തീര്‍ക്കേണം
വണ്ണം വെയ്ക്കാന്‍ വഴിയൊന്ന്
ചൊല്ലുക വേഗം മുത്തപ്പാ!''
ഇതു കേട്ടപ്പോള്‍ എലിമുത്തപ്പന് ചിരിയാണ് വന്നത്. മുത്തപ്പന്‍ മണ്ടനെലിയെ ഉപദേശിച്ചു:
''കുഞ്ഞന്‍ ജീവികളല്ലേ നമ്മള്‍
വണ്ണം കൂടുതല്‍ വേണ്ടല്ലോ.
എലികള്‍ വണ്ണം വെച്ചെന്നാല്‍
ആപത്താണത് അറിയുക നീ!''
പക്ഷേ, മണ്ടനെലി വാശിപിടിച്ചു. അവസാനം എലിമുത്തപ്പന്‍ അവന് വണ്ണം വെയ്ക്കാനുള്ള മരുന്നും ബുദ്ധി തെളിയാനുള്ള മരുന്നും കൊടുത്തു. ''ഏതെങ്കിലും ഒന്ന് എടുത്തോളൂ!'', മുത്തപ്പന്‍ പറഞ്ഞു.
മണ്ടനെലി വണ്ണം വെയ്ക്കാനുള്ള മരുന്നെടുത്ത് കുടിച്ചു. അതോടെ അവന്‍ ചീര്‍ത്ത് ചീര്‍ത്ത് ഒരു മുട്ടന്‍ എലിയായി. അവന്‍ തുള്ളിച്ചാടി മലയിറങ്ങി.
മലയുടെ താഴെയുള്ള പാടത്ത് ടിണ്ടന്‍ പൂച്ച നില്‍പ്പുണ്ടായിരുന്നു.
'പിടിക്കാമെങ്കില്‍ പിടിച്ചോ', എന്ന ഭാവത്തില്‍ മണ്ടെനെലി ടിണ്ടന്‍ പൂച്ചയുടെ മുന്നില്‍ ചെന്നു. എന്നാല്‍ വലിയവനായ മണ്ടനെലിയെ ടിണ്ടന് തൊടാന്‍ പോലുമായില്ല. പക്ഷേ, ടിണ്ടന്‍ പൂച്ച എന്തു ചെയ്‌തെന്നോ? അവന്‍ കൃഷിക്കാരുടെ ചെവിയില്‍ ചെന്ന് ഇങ്ങനെ പറഞ്ഞു. ''നിങ്ങളുടെ മധുരക്കിഴങ്ങും മരച്ചീനിയും കട്ടുതിന്നുന്ന തുരപ്പന്‍ അതാ പോകുന്നു!''.
അവര്‍ വടിയെടുത്ത് മണ്ടനെലിയെ 'ഠപ്പേ...ഠപ്പേ' ന്ന് അടിച്ചു. മുട്ടന്‍ മണ്ടനെലി ഓടിയോടി പിന്നെയും മലമുകളിലെ മടയിലെത്തി.
''എലിമുത്തപ്പാ കനിയേണം
എന്നുടെ ദുഃഖം തീര്‍ക്കേണം
അടി കൊള്ളാതെ നടക്കാനുള്ള
വഴിയുണ്ടെങ്കില്‍ ചൊന്നാലും!''
മുത്തപ്പന്‍ പ്രത്യക്ഷപ്പെട്ട് അവന് ബുദ്ധിമരുന്ന് കൊടുത്തു. അതും കുടിച്ച് അവന്‍ മലയിറങ്ങി. പിന്നെ ടിണ്ടന്‍ പൂച്ചയ്‌ക്കെന്നല്ല ഒരു പൂച്ചക്കും അവനെ പിടിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല കൂട്ടുകാരെയും അവന്‍ ബുദ്ധി പ്രയോഗിച്ച് രക്ഷിച്ചെടുത്തു. മïനെലിയെ കൂട്ടുകാരൊക്കെ ബഹുമാനിക്കാനും തുടങ്ങി. അങ്ങനെ അവന് ചിന്നനെലി എന്ന സ്വന്തം പേരും തിരിച്ചുകിട്ടി.
Content Highlights: Chinnaneli, a foolish mouse, seeks help from Elimuthappan to overcome his problems.
Published: 08 Jul 2025, 03:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented