മണിമലക്കാട്ടിലെ പൂമണി തത്തയ്ക്കും കിങ്ങിണി തത്തയ്ക്കും ഒരു വലിയ ആഗ്രഹമുണ്ടായിരുന്നു. വരിക്കി പ്ലാവിന്റെ കൊമ്പിലെ പൊത്തിലാണ് ഇരുവരുടെയും താമസം. ചുറ്റും ചക്കകൾ ഉണ്ടെങ്കിലും ഒരു പഴുത്ത ചക്ക പോലും സ്വന്തമായി കഴിക്കാൻ കഴിയുന്നില്ല!
ചക്ക പഴുക്കുന്നതോടെ കുരങ്ങച്ചനും മുയലച്ചനും എത്തും. മരത്തിൽ നിന്ന് താഴെ വീഴുന്ന ചക്ക മുഴുവൻ അവർ തിന്നുതീർക്കും. അങ്ങനെ തത്തകൾക്ക് കിട്ടുന്നത് നോക്കി നിൽക്കൽ മാത്രം.
അങ്ങനെയിരിക്കെയാണ് കിങ്ങിണി ഒരു വഴി കണ്ടെത്താനായി പുറപ്പെടുന്നത്. യാത്രയ്ക്കിടെ അവൾ കണ്ടുമുട്ടിയത് മരംകൊത്തി അണ്ണനെ. ടക് ടക് ടക് എന്ന ശബ്ദത്തോടെ മരത്തിൽ കൊത്തുന്ന മരംകൊത്തിക്ക് ഒരു പ്രത്യേക കഴിവുണ്ടല്ലോ.
കിങ്ങിണി തന്റെ വിഷമം മരംകൊത്തി അണ്ണനോട് പറഞ്ഞു. ചക്ക പഴുത്തിട്ടും സ്വന്തം കുഞ്ഞിക്കൊക്കുകൊണ്ട് അതിനുള്ളിലെ ചക്കച്ചുള എടുക്കാൻ കഴിയുന്നില്ലെന്നായിരുന്നു പരാതി.
“ഞാൻ സഹായിക്കാം…” എന്ന മരംകൊത്തി അണ്ണന്റെ വാക്കുകൾക്ക് പിന്നാലെ സംഭവിച്ചത് എന്തായിരിക്കും?
ചക്ക മുറിക്കാൻ മരംകൊത്തിയുടെ കൊക്ക് സഹായിക്കുമോ? പൂമണിക്കും കിങ്ങിണിക്കും ഒടുവിൽ ചക്കച്ചുള കഴിക്കാൻ കഴിയുമോ? അതോ ഈ ചെറിയ ചക്കക്കഥയ്ക്ക് പിന്നിൽ മറ്റൊരു വലിയ പാഠം ഒളിഞ്ഞിരിക്കുകയാണോ?
കഥ മുന്നോട്ട് പോകുമ്പോൾ ചക്കയുടെ രുചിക്കപ്പുറം പ്രകൃതിയെയും വരും തലമുറയെയും കുറിച്ചുള്ള ഒരു മനോഹരമായ ചിന്തയും കൂട്ടുകാർക്ക് മുന്നിലെത്തും.
ഒരു ചക്ക കഴിച്ചുതീർക്കുന്നതിൽ കഥ അവസാനിക്കുന്നില്ല. ആ ചക്കയിൽ നിന്ന് നാളെ മറ്റൊരു ചക്കമരം ഉണ്ടാകുമോ എന്നതും പ്രധാനമാണ്.
പൂമണി, കിങ്ങിണി, മരംകൊത്തി അണ്ണൻ എന്നിവരുടെ ഈ രസകരമായ കഥയിലൂടെ ഭക്ഷണത്തിന്റെ വിലയും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികൾക്ക് ലളിതമായി മനസ്സിലാക്കാം.
പക്ഷേ, തത്തകൾക്ക് ചക്ക കിട്ടിയതിനു ശേഷം അവർ ചെയ്തത് എന്താണെന്ന് അറിയണമെങ്കിൽ കഥ മുഴുവൻ കേൾക്കണം…
കുട്ടികൾക്കായുള്ള മിന്നാമിന്നിക്കഥകളിൽ ഈ രസകരമായ കഥ കേൾക്കാം.നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ.
Published: 12 Sept 2026, 08:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented