മഹാബലിപുരം നഗരവീഥിയിൽ സന്യാസിക്ക് കളഞ്ഞുകിട്ടിയത് ഒരു സ്വർണ്ണനാണയം. ലളിതജീവിതം നയിക്കുന്ന സന്യാസിക്ക് ആ നാണയം കൊണ്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അത് ആവശ്യമുള്ള ഒരാൾക്ക് നൽകാമെന്ന് അദ്ദേഹം തീരുമാനിച്ചു.

To advertise here,

അതിനിടെ നഗരത്തിൽ മറ്റൊരു തിരക്കുപിടിച്ച ഒരുക്കം. രാജാവ് സൈനികരോടൊപ്പം അയൽരാജ്യത്തേക്ക് പുറപ്പെടുകയാണ്. ലക്ഷ്യം രാജ്യത്തിന്റെ അതിർത്തി കൂടുതൽ വികസിപ്പിക്കുക. യാത്രയ്ക്കുമുമ്പ് സന്യാസിയുടെ അനുഗ്രഹം തേടിയെത്തിയ രാജാവിനോട് സന്യാസി പറഞ്ഞത് എന്തായിരിക്കും? ആ നാണയം യഥാർഥത്തിൽ ആർക്കായിരുന്നു ആവശ്യം?
കുട്ടികൾക്കായി സന്തോഷ് വള്ളിക്കോടിന്റെ കഥ, ‘കുട്ടിക്കഥകൾ’ പോഡ്‌കാസ്റ്റിൽ ഷൈന രഞ്ജിത്തിന്റെ അവതരണത്തിൽ കേൾക്കാം.
അവതരണം : ഷൈന രഞ്ജിത്ത് | നിർമ്മാണം : ആർ ജെ അച്ചൂ