മൂവാറ്റുപുഴ : നാല് പഞ്ചായത്തുകളിലെ മൂന്ന് കുന്നുകളെ കേന്ദ്രീകരിച്ച് മൂവാറ്റുപുഴയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന 'ഹിൽടോപ്പ് ടൂറിസം' പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തി. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ. മന്ത്രി പി.സി. വിഷ്ണുനാഥിന് നൽകിയ നിവേദനത്തെത്തുടർന്നാണിത്.
ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. അജീഷ് കുമാർ, ഡി.ടി.പി.സി. സെക്രട്ടറി ലിജോ ജോസഫ്, കെ. സുനിത, എസ്. ശ്രീജ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. ഉദ്യോഗസ്ഥ സംഘം എം.എൽ.എ.യുമായി ചർച്ച നടത്തി, പ്രാഥമിക റിപ്പോർട്ട് ഉടൻ നൽകും.
ആവോലി, മഞ്ഞള്ളൂർ പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന ചക്കിപ്പാറ, പായിപ്ര പഞ്ചായത്തിലെ പോയാലിമല, ആരക്കുഴ പഞ്ചായത്തിലെ കൊടികുത്തിപ്പാറ എന്നീ പ്രദേശങ്ങളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. മൂന്ന് കേന്ദ്രങ്ങളും റവന്യൂ ഭൂമിയാണ്. വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനൊപ്പം ഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് എം.എൽ.എ. പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെജി ഷാനവാസ്, പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു.
Published: 25 Nov 2026, 04:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented