ബന്തടുക്ക : മാണിമൂല അയ്യപ്പഭജന മന്ദിരത്തിൽ ഡിസംബർ 25, 26, 27 തീയതികളിൽ നടക്കുന്ന ആഴിപൂജ ഉത്സവത്തിന് നാൾമരം മുറിക്കൽ ചടങ്ങ് നടന്നു.

To advertise here,

നാൾമരം ബേത്തലം കല്ലുരുട്ടി ദേവസ്ഥാന ഭണ്ഡാരപരിസരത്തുനിന്ന്‌ അയ്യപ്പഭക്തർ, മാതൃസമിതി അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി ഭജനമന്ദിരത്തിലേക്ക് എഴുന്നള്ളിച്ചു.

കുമാരൻ പാലാർ കാർമികത്വം നൽകി. സിന്ധു മോഹനൻ, ത്യേംപ്പ റൈ, ശശി നരിമാടി, എം.കരുണാകരൻ ബേത്തലം, എം.ഗംഗാധരൻ ബേത്തലം, ബാലകൃഷ്ണൻ ബേത്തലം, കരുണാകരൻ പാലാർ, സുരേഷ് പാലാർ, പുരുഷോത്തമ ബൊഡനകൊച്ചി, പി.ലോഹിതാക്ഷൻ പനങ്കുണ്ട്, പി.ബാലകൃഷ്ണൻ നായർ, സുബീഷ്, ബി.രവിന്ദ്രനാഥ റൈ, എം.നീലകണ്ഠൻ നായർ പനങ്കുണ്ട്, സത്യനാരായണ ഭട്ട്, എ.വി.അനീഷ് ബേത്തലം, ശ്രീവത്സൻ, കെ.വി.രതീഷ് ബേത്തലം, രമണീ രാമകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. പനങ്കുണ്ട് പി.പദ്മനാഭൻ നായരാണ് നാൾമരം ദാനം ചെയ്തത്.