കാസർകോട് : ഇടതുസർക്കാർ ഇല്ലാതാക്കിയ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ ഘട്ടംഘട്ടമായി യു.ഡി.എഫ്. സർക്കാർ പുനഃസ്ഥാപിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ പറഞ്ഞു. എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ റാലിയും പുനരുജ്ജീവന സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എ.ടി.ശശി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി മോബിഷ് പി.തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം, സംസ്ഥാന സെക്രേട്ടറിയറ്റംഗങ്ങളായ കെ.സി.സുജിത്ത് കുമാർ, കെ.എം.ജയപ്രകാശ്, വത്സലാ കൃഷ്ണൻ, നേതാക്കളായ ജയപ്രകാശ് ആചാര്യ, ശശി കമ്പല്ലൂർ, ബ്രിജേഷ് പൈനി, എം.വി.നിഗീഷ്, കെ.വി.സജീഷ്‌കുമാർ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
Published: 18 Nov 2026, 04:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented