കുമ്പള : തുലാസംക്രമനാളിൽ മുജങ്കാവിൽ ആയിരങ്ങൾ തീർഥസ്നാനത്തിനായി എത്തി. മുജങ്കാവ് പാർഥസാരഥിക്ഷേത്രത്തിലാണ് എല്ലാവർഷവും തുലാം സംക്രമനാളിൽ തീർഥസ്നാനം നടക്കുന്നത്. ക്ഷേത്രമുറ്റത്തെ അതിവിസ്തൃതമായ കുളം കാവേരിതീർഥമായി വിശ്വാസികൾ സങ്കൽപ്പിക്കുകയും അരി, മുതിര എന്നിവ സമർപ്പിക്കുകയും ചെയ്യുന്നു. ത്വഗ്രോഗങ്ങളുടെ ശമനത്തിനായി ക്ഷേത്രക്കുളത്തിൽ കുളിച്ച് പ്രദക്ഷിണം വെച്ച് പാർഥസാരഥിക്ഷേത്രത്തിലെത്തി പ്രാർഥിക്കുകയാണ് ചെയ്യുന്നത്. കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ജില്ലയിൽനിന്നും ധാരാളം പേർ ശനിയാഴ്ച അതിരാവിലെതന്നെ എത്തിയിരുന്നു. ക്ഷേത്ര കമ്മിറ്റി യാത്രക്കാർക്കായി സൗകര്യവും ഏർപ്പാട് ചെയ്തു. പെർള, ധർമത്തടുക്ക, ബദിയടുക്ക ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന മുഴുവൻ സ്വകാര്യബസുകളും സംക്രമദിവസമായതിനാൽ ക്ഷേത്രമുറ്റത്തുകൂടിയാണ് കടന്നുപോയത്. ക്ഷേത്രത്തിലെത്തിയ മുഴുവൻ പേർക്കും അന്നദാനവുമുണ്ടായിരുന്നു.

To advertise here,