മാണിയാട്ട് : തപാൽ ഇൻലൻഡിൽ മാണിയാട്ടെ കുട്ടികൾ കത്തെഴുതി ‘സാറെ, നവംബർ 14-ന് ഞങ്ങളുടെ നാട്ടിൽ നാടകം തുടങ്ങുകയായി. സാറ് ഒരുദിവസം വരുമോ നാടകം കാണാൻ ഞങ്ങളുടെ നാട്ടിലേക്ക്. ഇത്തവണ ഒരുദിവസം ഞങ്ങൾ നാടകത്തിന്റെ സംഘാടകരാണ്.’

To advertise here,

മാണിയാട്ട് നടക്കുന്ന 13-ാമത് എൻ.എൻ. പിള്ള സംസ്ഥാന നാടകമത്സരത്തിന്റെ ഭാഗമായാണ് കുട്ടികൾ കത്തെഴുതി പോസ്റ്റ് ചെയ്തത്. 30 ഓളം കുട്ടികൾ രണ്ട് വീതം കത്തുകളാണെഴുതിയത്.

കളക്ടർ, പോലീസ് മേധാവി, ഡിവൈ.എസ്.പി., എഴുത്തുകാരായ അംബികാസുതൻ മാങ്ങാട്, സി.വി. ബാലകൃഷ്ണൻ, കരിവെള്ളൂർ മുരളി, പ്രകാശൻ കരിവെള്ളൂർ തുടങ്ങി 60 പേർക്കാണ് കത്തെഴുതി പോസ്റ്റ് ചെയ്തത്. ഇത്തവണ നാടകമത്സരത്തിന്റെ അനുബന്ധ പരിപാടികൾ ഒരുദിവസം കുട്ടികൾ നിയന്ത്രിക്കും. ഒരുദിവസം വനിതകൾക്കും ഒരുദിവസം യുവതീയുവാക്കൾക്കുമാണ് പരിപാടിയുടെ ചുമതല. 14 മുതൽ 23 വരെയാണ് നാടകമത്സരം.

കുട്ടികളുടെ കത്തെഴുത്തിന് പ്രോഗ്രാം കമ്മറ്റി ചെയർമാൻ കെ.വി. സുരേഷ്, കൺവീനർ തമ്പാൻ കീനേരി എന്നിവർ നിർദ്ദേശങ്ങൾ നൽകി.