അടിമുടി തകർന്ന് അച്ചാംതുരുത്തി റോഡ്
ചെറുവത്തൂർ : അച്ചാംതുരുത്തി റോഡിലൂടെയുള്ള വാഹനയാത്ര നടുവൊടിക്കും. കോട്ടപ്പുറം-അച്ചാംതുരുത്തി പാലത്തോട് ചേർന്ന ഭാഗത്താണ് റോഡ് തകർന്ന് തരിപ്പണമായത്. നൂറുകണക്കിന് വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന റോഡാണിത്. റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതിനാൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങളിലൂടെയുള്ള യാത്ര ദുഷ്കരമാണ്.
ചെറുവത്തൂരിന്റെ പടിഞ്ഞാറൻ മേഖല, വലിയപറമ്പ, പടന്ന ഗ്രാമപ്പഞ്ചായത്തുകളിലുള്ളവർ നീലേശ്വരത്തേക്കും തിരിച്ചും എളുപ്പത്തിലെത്താൻ ആശ്രയിക്കുന്ന റോഡാണിത്.
മടക്കര മീൻപിടിത്ത തുറമുഖത്തേക്ക് കാഞ്ഞങ്ങാട് ഭാഗത്തു നിന്നും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
പുരവഞ്ചി യാത്രക്കായി നിരവധി വിനോദസഞ്ചാരികളും വാഹനങ്ങളുമായി ഇതിുവഴിയെത്താറുണ്ട്.
18-ന് മഹാത്മാഗാന്ധി ട്രോഫി ഉത്തരമലബാർ ജലത്സവം നടക്കുന്ന കോട്ടപ്പുറം ടെർമിനലിലേക്ക് ചെറുവത്തൂർ, പടന്ന, വലിയപറമ്പ, തൃക്കരിപ്പൂർ ഭാഗങ്ങളിലുള്ളവർ ഇതുവഴിയാണ് എത്തേണ്ടത്. റോഡു തകർന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നടപടിയെടുക്കേണ്ടവർ കണ്ട ഭാവമില്ലെന്നാണ് പരാതി. അടിയന്തിര പ്രാധാന്യത്തോടെ അറ്റകുറ്റപ്പണി നടത്തി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 17 Nov 2026, 04:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented