പെട്രോളിലെ എഥനോൾ അളവ് പരിശോധന
കാസർകോട് : പെട്രോളിൽ നിശ്ചിത പരിധിയിലധികം എഥനോൾ കലർത്തി വിൽക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ കാസർകോട്, ആലപ്പുഴ ജില്ലകളിലെ നാല് പമ്പുകളിൽനിന്ന് സിവിൽ സപ്ലൈസ് വകുപ്പ് സാമ്പിൾ ശേഖരിച്ചു.
പെട്രോൾ കമ്പനി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. കഴിഞ്ഞാഴ്ച നാലുജില്ലകളിലെ ഒൻപത് പമ്പുകളിൽനിന്ന് സാമ്പിൾ ശേഖരിച്ചിരുന്നു.
കാസർകോട് ജില്ലയിൽ ദേശീയപാതയിൽ കറന്തക്കാട്ടെ അഗ്നിരക്ഷാ നിലയത്തിന് സമീപത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി.) പമ്പ്, അടുക്കത്ത്ബയലിലെ ജിയോ പമ്പ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ആറു വീതം ബോട്ടിലുകളിലാണ് പെട്രോൾ ശേഖരിച്ചത്. ഇതിൽ രണ്ടെണ്ണം കോഴിക്കോട് റീജയണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്രിയിലേക്കും രണ്ടെണ്ണം സിവിൽ സപ്ലൈസ് വകുപ്പിന്റെ കൈവശവും രണ്ടെണ്ണം പെട്രോൾ പമ്പ് ഉടമയുടെ കൈവശവും സൂക്ഷിക്കും.
കാസർകോട്ടെ പരിശോധനയ്ക്ക് ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ. ബിന്ദു, കാസർകോട് താലൂക്ക് സപ്ലൈ ഓഫീസർ ബി. കൃഷ്ണനായക്, വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസർ ടി.പി. ശകുന്തള, രാജേഷ് മാക്കനായ്, കെ. സുഭാഷ്, വി. സഹജൻ, കെ.തങ്കമണി, പി.കൊറഗപ്പ തുടങ്ങിയവർ പങ്കെടുത്തു.
Published: 17 Nov 2026, 04:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented