ചെറുവത്തൂർ : സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ് ജില്ലാതല മത്സരം പിലിക്കോട് സി.കെ.എൻ.എസ്. ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ചു. ജില്ലയിലെ 50 വിദ്യാലയങ്ങളിൽനിന്ന് 160 വിദ്യാർഥികൾ പങ്കെടുത്തു. സമാപന സമ്മേളന ഉദ്ഘാടനവും പിലിക്കോട് ഗ്രാമപ്പഞ്ചായത്തിൽ മുഴുവൻ വിദ്യാലയങ്ങളിലും ജൈവവൈവിധ്യ ക്ലബുകൾ രൂപവത്കരിച്ചതിന്റെ പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ബി.എം.സി. കൺവീനർ പി.കെ. മുകുന്ദൻ, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ വി.എം. അഖില, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. ചന്ദ്രമതി, പി.ഇ.സി. കൺവീനർ എൻ.കെ. ജയദീപ്, പ്രദീപ് കൊടക്കാട്, എം. വിനയൻ, സി.കെ. ലത എന്നിവർ സംസാരിച്ചു. വിജയികൾക്ക് ചടങ്ങിൽ സമ്മാനവിതരണം നടത്തി.

To advertise here,

 

വിജയികൾ (മത്സരം, ഒന്ന്‌, രണ്ട്‌ സ്ഥാനം എന്ന ക്രമത്തിൽ): പെൻസിൽ ഡ്രോയിങ് (ജൂനിയർ): ജി. ഏഥ (ജി.എച്ച്.എസ്.എസ്. ചായ്യോത്ത്), ധീരജ ഷാജിൽ (കെ.എം.വി.എച്ച്.എസ്.എസ്. കൊടക്കാട്). പെൻസിൽ ഡ്രോയിങ് (സീനിയർ): കെ.ബി. ആരോമൽ (ജി.എച്ച്.എസ്.എസ്. ചെമ്മനാട്), എൻ.കെ. സുദർശ് (ജി.എച്ച്.എസ്.എസ്.പരപ്പ).

പെയിന്റിങ് (ജൂനിയർ): ഇഷാന എസ്. പാൽ (ജി.എച്ച്.എസ്. തച്ചങ്ങാട്), കെ.വി. അക്ഷയ് (ജി.എച്ച്.എസ്.എസ്. ചായ്യോത്ത്). പെയിന്റിങ് (സീനിയർ): എം. കീർത്തന (ഡി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്), ഫിത്ത വിജയ് (എൽ.എഫ്.ജി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്).

പ്രോജക്ട്‌ അവതരണം (ജൂനിയർ): വൈഗ ആരോൾ-അങ്കിത പദ്മനാഭൻ ടീം (ജി.എച്ച്.എസ്.എസ്. തച്ചങ്ങാട്), ടി. ശിവദശ്രീ-പി. ഗൗരിലക്ഷ്മി ടീം (ജി.എച്ച്.എസ്. കൊളത്തൂർ). പ്രോജക്ട്‌ അവതരണം (സീനിയർ) : ആൻറിയ ജോസഫ്-വി. പാർവതി ടീം (ജി.എച്ച്.എസ്.എസ്. പെരിയ). പ്രോജക്ട്‌ അവതരണം (കോളേജ് തലം) ഖദീജത്ത് ഹഫ്ന-എൻ.സി. ഹർഷിത ടീം, ആർ. ആതിര-നീരജ് കൃഷ്ണ ടീം (ഇരു ടീമുകളും ഗവ. കോളേജ് കാസർകോട്).

തദ്ദേശീയ ജൈവവൈവിധ്യ സംരക്ഷണ പഠനാവതരണം (ജൂനിയർ): സി.ആർ. അസംഘോഷ് (ജി.എച്ച്.എസ്.എസ്. ചായ്യോത്ത്), ഡി. നെഹാരിക (സെയ്‌ന്റ് എ.എസ്.ബി.എസ്. ബേള). തദ്ദേശീയ ജൈവവൈവിധ്യ സംരക്ഷണ പഠനാവതരണം (സീനിയർ): തന്മയ ഉദയകുമാർ, അർച്ചന സതീശൻ (ഇരുവരും ജി.എച്ച്.എസ്.എസ്. പെരിയ).