നീലേശ്വരം : ഉദുമയിൽ ആറ്, ഏഴ് തീയതികളിൽ നടക്കുന്ന സി.ഐ.ടി.യു. ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി നീലേശ്വരം ഏരിയാ കമ്മിറ്റി പുരുഷ, വനിതാ കമ്പവലി മത്സരം നടത്തി.

To advertise here,

മെയിൻ ബസാറിൽ നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനംചെയ്തു. എം. കുഞ്ഞമ്പു അധ്യക്ഷനായി. ഇ. ചന്ദ്രമതി, വെങ്ങാട്ട് ശശി, ഒ.വി. രവീന്ദ്രൻ, കെ. സുകുമാരൻ കരിന്തളം, വി. ബാലകൃഷ്ണൻ മടിക്കൈ, ഏരിയാ സെക്രട്ടറി കെ. ഉണ്ണി നായർ എന്നിവർ സംസാരിച്ചു. പുരുഷ കമ്പവലിയിൽ ഗുഡ്‌സ് വർക്കേഴ്‌സ് ഫെഡറേഷൻ എ, ബി ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

 

വനിതാ കമ്പവലിയിൽ ജനറൽ വർക്കേഴ്‌സ് ടീം ഒന്നും ഹരിതകർമസേന ടീം രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് നഗരസഭാ വികസന സ്ഥിരംസമിതി അധ്യക്ഷൻ ഇ.കെ. ചന്ദ്രൻ സമ്മാനങ്ങൾ നൽകി.