കാസർകോട് : നഗരസഭയുടെ സമഗ്ര വികസനത്തിന് ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട് കാസർകോട് നഗരസഭയിലെ ബി.ജെ.പി. കൗൺസിലർമാർ കല്ലട്ര മാഹിൻ എം.എൽ.എ.യ്ക്ക് നിവേദനം നൽകി.

To advertise here,

റോഡ് വികസനം, അശാസ്ത്രീയമായ ഓവുചാൽ സംവിധാനം, ഇത് കാരണമുള്ള രൂക്ഷമായ പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങൾ, ജനറൽ ആശുപത്രിയിലെ അപര്യാപ്തത, കായികമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് എന്നിവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം സമർപ്പിച്ചത്.

 

നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമായി കോട്ടക്കണി റോഡ്, എം.ജി. റോഡ്, കെ.പി.ആർ. റാവു റോഡ്, നായക്‌സ് റോഡ്, ഐ.സി. ഭണ്ഡാരി റോഡ് തുടങ്ങിയ പ്രധാന പാതകൾ ശാസ്ത്രീയമായ ഓവുചാൽ സംവിധാനത്തോടും നടപ്പാതയോടുകൂടി വീതികൂട്ടി നവീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.