സംസ്ഥാന പോലീസ് കായികമേള, ദീപശിഖാ പ്രയാണം നാളെ
കാസർകോട് : ജില്ലാ പോലീസ് ‘യെസ് ടു സ്പോർട്‌സ്, നോ ടു ഡ്രഗ്‌സ്’ എന്ന മുദ്രാവാക്യത്തോടെ ‘ലഹരിക്കെതിരേ പഞ്ച് ചെയ്യൂ...’ പരിപാടി ആരംഭിച്ചു. പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്തെ സെൽഫി പോയിന്റിൽ സജ്ജീകരിച്ച പഞ്ചിങ് ബാഗിൽ ലഹരിക്കെതിരേ പ്രതീകാത്മകമായി ഇടിക്കുന്നതാണ് പരിപാടി. സംസ്ഥാന പോലീസ് കായികമേളയുടെ ദീപശിഖാപ്രയാണത്തിന്റെ പ്രചാരണാർഥമാണ് പഞ്ചിങ് സംഘടിപ്പിക്കുന്നത്. ജില്ലാ പോലീസിന്റെ മേൽനോട്ടത്തിൽ വരുംദിവസങ്ങളിലും പരിപാടി തുടരും. എ.എസ്.പി. അച്യുത് അശോക് ഉദ്ഘാടനം ചെയ്തു. പൊതുജനം ഇതിൽ പങ്കെടുത്ത് ലഹരിവിരുദ്ധ പ്രചാരണയജ്ഞത്തിന്റെ ഭാഗമാകണമെന്ന് അദ്ദേഹം പറഞ്ഞു. സെൽഫിപോയിന്റിൽനിന്നെടുക്കുന്ന ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കിട്ടും പരിപാടിയുടെ പ്രചാരകരാകാം. ഡിവൈ.എസ്.പി.മാരായ ഡോ. വി. ബാലകൃഷ്ണൻ, ടി. ഉത്തംദാസ്, മറ്റു പോലീസ് ഉദ്യോഗസ്ഥർ, ജി-ടെക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെ.വി.കെ. റാം, വിദ്യാർഥികൾ, നാട്ടുകാർ മുതലായവർ പങ്കെടുത്തു.
ഒൻപതിന് തിരുവനന്തപുരത്താണ് സംസ്ഥാന പോലീസ് കായികമേള ആരംഭിക്കുന്നത്. കായികമേളയിലേക്കുള്ള ദീപശിഖാപ്രയാണവും അനുബന്ധമായുള്ള മിനി മാരത്തണും ശനിയാഴ്ച രാവിലെ ഏഴിന് പുതിയ ബസ്‌സ്റ്റാൻഡിൽനിന്ന് ആരംഭിക്കും. അന്താരാഷ്ട്ര കായികതാരങ്ങളും കാസർകോട് സ്വദേശികളുമായ മുഹമ്മദ് റാഫി (ഫുട്‌ബോൾ), ജഗദീഷ് കുമ്പള (കബഡി), എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ, എം.എൽ.എ.മാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. മാരത്തൺ നുള്ളിപ്പാടി വഴി പുലിക്കുന്ന് മുനിസിപ്പൽ ടൗൺഹാൾ പരിസരത്ത് സമാപിക്കും.
Published: 04 Sept 2026, 04:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented