പടന്ന : എടച്ചാക്കൈ അഴീക്കൽ ഇർശാദുൽ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയും മദ്രസ എസ്.കെ.എസ്.ബി.വി യൂണിറ്റും സംഘടിപ്പിച്ച മിസ്കുൽ മഹബ്ബ മീലാദാഘോഷം സമാപിച്ചു.

To advertise here,

രണ്ടാഴ്ച നീണ്ടുനിന്ന പരിപാടിയിൽ വിളംബരറാലി, വനിതാസംഗമം, ഷീ ഫെസ്റ്റ്, മൗലിദ് ജൽസ, കലാ-സാഹിത്യ മത്സരം, സന്ദേശറാലി, പൊതുസമ്മേളനം, പ്രതിഭകൾക്കുള്ള ആദരം, പൂർവ വിദ്യാർഥികളുടെ കലാപരിപാടി, ദുആ മജ്‌ലിസ്, അന്നദാനം തുടങ്ങിയവ നടന്നു.

സമാപനസമ്മേളനം ജമാഅത്ത് പ്രസിഡൻറ് പി.ജമാൽ ഹാജി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വി.കെ.ഹനീഫ ഹാജി അധ്യക്ഷത വഹിച്ചു.

മുദരിസ് റഹ്‌മത്തുള്ള മദനി അനുഗ്രഹഭാഷണവും സ്വദർ മുഅല്ലിം മുസമ്മിൽ ഫൈസി മുഖ്യപ്രഭാഷണവും നടത്തി.

മദ്രസ പൊതുപരീക്ഷയിൽ മികച്ച ജേതാക്കൾക്ക് സി.കെ.ഗോൾഡ് ചെറുവത്തൂർ, ഷോപ്രിക്സ് കാഞ്ഞങ്ങാട് എന്നിവർ ഏർപ്പെടുത്തിയ സ്വർണനാണയം സ്വാഗത സംഘം ജനറൽ കൺവീനർ കെ.അബ്ദുൽ നാസർ, പ്രാപ്തമാക്കിയ ഉസ്താദുമാർക്കുള്ള സ്നേഹോപഹാരം മദ്രസ കൺവീനർ നങ്ങാരത്ത് ഇബ്രാഹിം എന്നിവർ വിതരണം ചെയ്തു. സയ്യിദ് മുഹമ്മദ് ഷഫീഖ് തങ്ങൾ ചന്തേര ദുആ മജ്‌ലിസിന് നേതൃത്വം നൽകി. ജമാഅത്ത് സെക്രട്ടറി പി.കെ.താജുദ്ദീൻ, എം.സി.ഖമറുദ്ദീൻ, പി.കെ.ഫൈസൽ, എൻ.സി.റമളാൻ ഹാജി, ടി.പി.മുഹമ്മദ് കുഞ്ഞി, എം.സി.അബ്ദുള്ള ഹാജി, പി.ശംസുദ്ദീൻ ഹാജി, പി.ഹുസൈനാർ കുഞ്ഞി, പി.ബഷീർ, ആർക്കോ അബ്ദുറഹ്‌മാൻ, പി.പിഅസൈനാർ മൗലവി, പി.കെ.മുഹമ്മദ് കുഞ്ഞി, പി.കെ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ, പി.കെ.അഷ്റഫ്, അഷ്റഫ് മൗലവി, അബ്ദുറശീദ് മൗലവി തുടങ്ങിയവർ സംസാരിച്ചു.