കാസർകോട് : ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തിന് മുന്നോടിയായി ആൽഫ പാലിയേറ്റീവ് കെയർ വാക്കത്തൺ സംഘടിപ്പിച്ചു.

To advertise here,

സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയറും വിവിധ സന്നദ്ധ സംഘടനകളും ചേർന്ന് സംഘടിപ്പിച്ച വാക്കത്തൺ വിദ്യാനഗർ അസാപ് സെന്ററിന് മുന്നിൽനിന്ന് ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി പി. നിധിൻരാജ് ഫ്ലാഗ് ഓഫ് ചെയ്തു.

ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം. നൂർദീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 12 സ്കൂളുകളിൽനിന്നായി 600-ലേറെ വിദ്യാർഥികൾ പങ്കെടുത്തു.

വിദ്യാനഗർ ലയൺസ് ക്ലബ് ഹാളിൽ നടന്ന സമാപന സമ്മേളനം കല്ലട്ര മാഹിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ആൽഫ വിഷൻ 2030 സ്റ്റേറ്റ് കോഡിനേറ്റർ അംജിത്ത്കുമാർ, എ. പ്രഭാകരൻ നായർ, കെ.എം. ഹനീഫ, പി.എം. മുസ്തഫ, വിജയകുമാരൻ, സുലേഖ മാഹിൻ എന്നിവർ സംസാരിച്ചു.