കാസർകോട് : ലഹരിക്കെതിരേ ആഭ്യന്തരവകുപ്പും തദ്ദേശസ്വയംഭരണവകുപ്പും ചേർന്ന് നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ 2.0 തദ്ദേശകം' പദ്ധതിക്ക് കാസർകോട് നഗരസഭയിൽ തുടക്കമായി. നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ചെയർപേഴ്‌സൺ ഷാഹിനാ സലീം ഉദ്ഘാടനം ചെയ്തു. എ.എസ്.പി. അച്യുത് അശോക് തൂഫാൻ വാരിയേഴ്‌സിന് ബാഡ്ജ് കൈമാറി. എ.എസ്.ഐ. സുരേഷ് പദ്ധതി വിശദീകരിച്ചു. വൈസ് ചെയർപേഴ്‌സൺ കെ.എം. ഹനീഫ് അധ്യക്ഷനായി.

To advertise here,

സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സമീനാ മുജീബ്, ഹമീദ് ബെദിര, മെഹ്റുന്നിസാ ഹമീദ്, ജാഫർ കമാൽ, വിദ്യാശ്രീ, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി ഷാജു പി.ബി., സി.സി.എം. മധുസൂദനൻ എം.വി., സൂപ്രണ്ട് നാരായണ നായക്, കാസർകോട് പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസ്, നഗരസഭാ ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ജി.എം.വി.എച്ച്.എസ്.എസ്. തളങ്കരയിലെ എൻ.എസ്.എസ്. വൊളന്റിയർമാർ ലഹരിവിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തദ്ദേശസ്ഥാപനങ്ങളുടെയും വാർഡ് തല ജാഗ്രതാസമിതികളുടെയും സഹകരണത്തോടെ ലഹരി ഉപയോഗവും വിപണനവും തടയുന്നതിനും ജനപങ്കാളിത്തത്തോടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് രണ്ടാംഘട്ട പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.