മുക്കട : കാര്യങ്കോട് പുഴയിൽ മുക്കട കേന്ദ്രീകരിച്ച് സ്ഥാപിക്കുന്ന തൃക്കരിപ്പൂർ അഡ്‌ജോയിനിങ് പഞ്ചായത്ത് കുടിവെള്ളപദ്ധതിക്കെതിരേ മനുഷ്യച്ചങ്ങലയുമായി തേജസ്വിനി പുഴ സംരക്ഷണ കർമ സമിതി.

To advertise here,

കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ- പെരളം, കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തുകളിലേക്കും കാസർകോട് ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലേക്കും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണിത്. മേഖലയിൽ ജലക്ഷാമമുണ്ടാക്കുന്ന പദ്ധതി എന്തുവിലകൊടുത്തും തടയുമെന്ന് സമരസമിതി പ്രഖ്യാപിച്ചു.

കിനാനൂർ കരിന്തളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ, കയ്യൂർ ചീമേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.വി.പി.ജാനകി, വൈസ് പ്രസിഡന്റുമാരായ കെ.അനിത, വി.വി.ജനാർദനൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പാറക്കോൽ രാജൻ, പഞ്ചായത്ത് അംഗങ്ങളായ വി.വി.യശോദ, എം.വി.പദ്‌മാവതി, ടി.കെ.ദിവാകരൻ, കയനി മോഹനൻ എന്നിവർ സമരത്തിൽ പങ്കെടുത്തു.

പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. എം.ഗോപാലൻ, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ എം.ചന്ദ്രൻ, കെ.സുരേഷ്, വി.അമ്പൂഞ്ഞി, അനിൽ മന്ദച്ചംവയൽ, സജയൻ, കെ.വി.ബാബു തുടങ്ങിയവർ നേതൃത്വം നൽകി. വരുംദിനങ്ങളിൽ സമരം ശക്തമാക്കാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.