പിലിക്കോട് : കായികമേഖലയോട് താത്‌പര്യമുള്ള കുട്ടികളെ കണ്ടെത്തി വളർത്തിയെടുക്കാൻ പിലിക്കോട് ഗ്രാമപ്പഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ നാലുവർഷമായി എൽ.പി. വിഭാഗം കുട്ടികളുടെ കായികമേള സംഘടിപ്പിച്ചു. മേളയിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് തുടർപരിശീലനം നൽകി മികച്ച താരങ്ങളായി വളർത്തിയെടുക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

To advertise here,

 

കാലിക്കടവ് മൈതനത്ത്‌ സംഘടിപ്പിച്ച കായികമേളയിൽ പഞ്ചായത്ത് പരിധിയിലെ 10 വിദ്യാലയങ്ങളിൽനിന്ന് 211 വിദ്യാർഥികൾ 24 ഇനങ്ങളിൽ മാറ്റുരച്ചു. 71 പോയിന്റ് നേടി ചന്തേര ഇസത്തൂൽ എൽ.പി. സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. 68 പോയിന്റ് നേടി ജി.ഡബ്ല്യു.എൽ.പി. സ്കൂൾ പിലിക്കോട് വയൽ രണ്ടും 41 പോയിന്റ് നേടിയ ജി.യു.പി. സ്കൂൾ പിലിക്കോട് മൂന്നും സ്ഥാനം നേടി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ അധ്യക്ഷനായി. എൻ. രവീന്ദ്രൻ, എം.കെ. ഹരിദാസ്, എൻ.കെ. ജയദീപ് എന്നിവർ സംസാരിച്ചു. സമാപനപരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ സമ്മാനവിതരണം നടത്തി.